Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
അല്ല അതോടെ അവൾ ഒന്ന് അടങ്ങി. ഞാൻ കൈ വലിക്കുകയും ആ സ്പോട്ടിൽ തന്നെ ഒറ്റ കടി
" ഇയ്യോ.....എടി.. കൈ എന്റെ കൈ.... കടിക്കാതെടി പുല്ലേ....!! "
ഉള്ള ജീവനും കൊണ്ട് ഞാൻ നിലവിളിച്ചു,അവൾ കൈയിൽ നിന്ന് പല്ലുകൾ വേർപെടുത്തി ഒരു കുസലും ഇല്ലാതെ തിരിച്ചുനടന്നു
ഇവൾ ആര് മിന്നൽ മുരളിയിലെ ഷിബുവോ ഇങ്ങനെ നിലവിളിക്കാൻ, അടിച്ച സാധനത്തിന്റെ കെട്ടും ഇറങ്ങി കോപ്പ്
ഞാൻ സ്വയം പിറുപിറുത് അകത്തേക്ക് നടന്നു
" നിനക്ക് ഞാൻ പറഞ്ഞത് വേദനിച്ചോ "
സോഫയിൽ ചരിയിരിക്കുന്ന എന്നോടായി ചോദിച്ചിട്ട് അവൾ മറുപുറം വന്ന് നിന്നു
"മുട്ടിൽ തീ ഇട്ടിട്ട് പൊള്ളിയോ എന്ന് ചോദിക്കുന്ന പോലെ,, ഒന്ന് പോയി തരാമോ "
ഞാൻ അവളെ നോക്കി കൈ കൂപ്പി. അവൾ എന്റെ അടുത്തേക്ക് വന്ന് സോഫയിൽ ഇരുന്നു
" ഇപ്പോള ഓർത്തെ നീ കുടിച്ചിട്ടുണ്ടോ "
ആ കഴുകൻ കണ്ണുകൾ എന്നെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്ത്
" അല്ല ഞാൻ കുടിക്കുവോ കുടിക്കാതെ ഇരിക്കുവോ ചെയ്യും, അതിന് ഇയാൾക്ക് എന്നാ,, എന്നോട് വെറുപ്പല്ലേ വെറുപ്പ്.... വെറുപ്പ് തോന്നുന്നവരുടെ കാര്യം ആരും തിരക്കണ്ട "
ഞാൻ അല്പം കനത്തിൽ തന്നെയാണ് അത് പറഞ്ഞത് അവളുടെ മുഖം മാറുന്നത് ഞാൻ കണ്ട്
" എടാ... ഞാൻ... "
അവൾ എന്തോപറയാൻ വന്നെങ്കിലും ഞാൻ അത് കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ അവിടുന്ന് എണ്ണിറ്റ് റൂമിലേക്ക് നടന്നു . ശവർ ഓൺ ആക്കി അതിന് കീഴിൽ നിന്ന് തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോൾ മനസ്സിലെ
💬 Comments
View all comments