Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
ജീവിതത്തിൽ കാണില്ലെങ്കിലോ....!!!
<><><><><><><><><><><><><><><><><><><>
വീട്ടിലെക്ക് നടക്കുമ്പോളും എന്റെ കാലുകൾ നിലത്തു ഉറക്കുന്നില്ലായിരുന്നു.. വീടിന്റ അടുത്തുള്ള വഴിയിൽ കേറിയപ്പോ ഞാൻ വീട്ടിലെക്ക് ഒന്ന് നോക്കി ഒരു വെളിച്ചം പോലും ഇല്ല.. മറ്റുള്ള വീടുകളിൽ വെട്ടം കണ്ടതോടെ കറണ്ട് കട്ടല്ല എന്നെനിക്ക് മനസിലായി
വീടിന്റെ ഗേറ്റ് തുറന്ന ഞാൻ കാണുന്നത് പടിയിൽ ഇരിക്കുന്ന ഒരു രൂപത്തെ ആയിരുന്നു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഉള്ളിൽ കിടക്കുന്ന സാധനത്തിന്റെ ധൈര്യത്തിൽ ഞാൻ മുന്നോട്ട് നടന്നു. അടുത്തെത്തി തപ്പിത്തടഞ്ഞു ലൈറ്റ് ഇട്ട്..
പോയപ്പോ ഇട്ട അതെ ഡ്രെസ്സ് കവിളിൽ നീര് വീണു വീർതിരിക്കുന്നു ആ മുഖത്തു എന്റെ കൈകളുടെ പാട് തളം കെട്ടി കിടക്കുന്നുണ്ട്. ഗൗരി എനിക്ക് സഹതാപവോ സങ്കടവോ തോന്നില്ല... ചോദിച്ചു വാങ്ങിയതല്ലേ
ലൈറ്റ് വീണതെ അവൾ ഒന്ന് ഞെട്ടി ചുറ്റും നോക്കി ചാടി എണ്ണിറ്റ്.. സ്വബോധം വീണ്ടെടുത്തതും എന്നെ കാര്യം ആയി നോക്കിട്ട് അകത്തേക്ക് കയറി
" ഒന്ന് നിന്നെ... "
ഞാൻ കുറച്ചു കനത്തിൽ തന്നെ വിളിച്ചു...
അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി എന്നിട്ട് മുഖം വെട്ടിച്ച് അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും ഞാൻ വീണ്ടും വിളിച്ചു
"നിന്നോട് അല്ലേടി നില്കാൻ പറഞ്ഞെ "
തിരിഞ്ഞു നടന്നവളുടെ മുടികുത്തിനു കയറി പിടിച്ചതും പെണ്ണ് ഒറ്റ അലർച്ച
" അയ്യോ...... ഓടിവരണേ ഈ കാലമാടൻ എന്നെ കൊല്ലുന്നേ..... "
ഞാൻ ഒന്ന് അന്താളിച്ചു, അവളുടെ വാ മുറുക്കെ പൊത്തി പിടിച്ചു
" മിണ്ടാതെ ഇരിയെടി ശവമേ, നട്ട്..... നാട്ടുകാര് ഓടുന്ന് "
നാക്ക് കുഴയുന്നതിന്റെ ആണോ എന്തോ ഒന്നും അങ്ങോട്ട് വെക്തം
💬 Comments
View all comments