Chapter Title : ദൂരെ ഒരാൾ 7 [വേടൻ]
ദേഹത്ത് കിടന്ന പുതപ്പ് ഒറ്റ വലിക്കു താഴെയിട്ട്, ആ സമയത്തുതന്നെ പെണ്ണ് എന്റെ ദേഹത്തോട്ട് ഒരുചാട്ടവും..
" നമ്മക്കെ ഇങ്ങനെ കെട്ടിപിടിച്ചു കെടക്കവേ... "
എന്നെ വരിഞ്ഞു മുറുക്കിയ കൈകൾക്ക് കുറച്ചൂടെ ബലം കൊടുത്തവൾ എന്നോട് പറ്റിച്ചേർന്നു
എപ്പോളോ ഉറക്കത്തിൽ വീണുപോയിരുന്നു ഞാൻ.. മുഖത്തേക്ക് വെള്ളം വീണപ്പോളാണ് ചാടിപിടച്ചു എണ്ണിക്കണേ..
" എന്തുവാടി നിനക്കിപ്പോ വേണ്ടേ.... "
ഉറക്കച്ചടപ്പോടെ കണ്ണും തിട്ടുമിഎണ്ണിറ്റ ഞാൻ അവളോട് ദയനീയമായി ചോദിച്ചു
" പോയെ... പോയി ഫ്രഷാവ്... ചെല്ല്. "
" ഏത് നേരത്താണോ ഇതിനെയൊക്കെ... "
സ്വയം പിറുപിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കേറാനായി തുടങ്ങി.
" സമയം നിച്ഛയം ഇല്ല ഡേറ്റ് വേണമെങ്കിൽ തരാം "
ഒരു ആക്കിയ ചിരിയോടെ പുറകിൽ നിന്നുയർന്ന സ്വരത്തിന് പുല്ലുവില കൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി
കുളിച്ചു വെളിയിൽ ഇറങ്ങുമ്പോ അവൾ റൂമിൽ ഇല്ലായിരുന്നു... ഡ്രെസ്സും മാറി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീക്കുമ്പോൾ അമ്മയുടെ കാൾ എത്തി.കഴിച്ചോ എന്നറിയാൻ ആവും...
" മോനെ... "
അമ്മയുടെ അതിയോടുകുടിയ സ്വരം മറുവശത്തുനിന്ന് കേട്ടപ്പോ എന്റെ ചങ്കിലെ ഇടുപ്പ് ക്രമാതീതമായി ഉയർന്നു.
" മോനെ... ഗംഗ.... "
തുടരും......
വേടൻ ❤️❤️
💬 Comments
View all comments