0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 1K

അത് പറയണ്ട വന്നു... അതാ എല്ലാരും രാവിലെ വന്നേ... അച്ചന്മാർ ബാക്കികാര്യങ്ങൾ നോക്കാൻ ജ്യോത്സയന്റെ അടുത്തേക്ക് പോയിരിക്കുവാ.. അദ്ദേഹമാണ് പറഞ്ഞതാത്ര നമ്മൾ തമ്മിലെ ചെരൂന്ന്..'"

എന്റെ മുഴുവൻ സംശയങ്ങളും ആ മറുപടിയിൽ ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അവരെ എങ്ങനെ ഫേസ് ചെയ്യും അത്രക്ക് നല്ല പെർഫോമൻസ് ആയിരുന്നല്ലോ ഞാൻ ഇവിടെ..വെറുതെയല്ല ഒരാളും ഒരക്ഷരം മിണ്ടാഞ്ഞെ..

" ഫ്രണ്ടിലോട്ട് കേറി നിലക്ക് നന്ദു..."

അവളുടെ പുറകിലായി ഒളിച്ച എന്നെ പിടിച്ചു മുന്നിൽ നിർത്താൻ അവൾ ആവുന്ന നോക്കുണ്ട്..എന്നാൽ കൊന്നാലും അവരെ നോക്കില്ല എന്ന രീതിയിൽ നില്കുവായിരുന്നു ഞാൻ.

" മുച്ചും... ഇല്ല എന്നെ കൊന്നാലും ഞാൻ മാറില്ല.. "

"ദേ ഓരോന്ന് ഒപ്പിച്ചിട്ട്... ഇങ്ങോട്ട് നീങ്ങി നില്കാൻ.. "

" എന്താടി മോളെ അവന്റെ ചാട്ടം ഒക്കെ തീർന്നോ.. "

എന്റെ കളികണ്ട് അമ്മ ചിരിച്ചോണ്ടാണ് അത് ചോദിച്ചത്

അതിന് അവളും ഒന്നും മിണ്ടില്ല എന്നെ തലചരിച്ചു ഒന്ന് നോക്കിയേ ഉള്ളൂ
ഞാൻ പിന്നെ അവിടുന്ന് അകത്തേക്ക് നടന്ന് ആരേം നോക്കാതെ..

" ചതിക്കുവായിരുന്നല്ലെടി പട്ടി... "

എന്ന് ആരും കേൾക്കാതെ കുഞ്ചുനോട് പറഞ്ഞതും അവൾ അതേയെന്ന് അളിഞ്ഞ ഒരു ചിരിയോടെ തലയാട്ടി

" എന്ത് പറ്റിയെടാ എന്റെ മോന് മുഖം ആകെ വിലറിവെളുത്തല്ലോ, വെള്ളം വെല്ലോം വേണോ... "

അമ്മ എന്നെ നോക്കി അടക്കിപറഞ്ഞപ്പോ ഞാൻ നിന്നങ്ങ് ചൂളി എങ്കിലും അത് പുറത്തുകാണിച്ചില്ല...

" എനിക്ക് വെറുതെ ഒരു ഡൌട്ട് ഉണ്ടായിരുന്നുള്ളു, പക്ഷെ അത് കണ്ടുപിടിക്കാൻ എനിക്ക് രണ്ട് ഫാമിലി പാക്ക് ഐസ്ക്രീംന്റെ ആവശ്യമേ വേണ്ടി വന്നുള്ളൂ

💬 Comments

View all comments