0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 1K

അല്ലേടി മോളെ.. "

അമ്മ കുഞ്ചുനെ നോക്കിയത് പറഞ്ഞവസാനിപ്പിച്ചതും അവൾ എല്ലാരേം മാറി മാറി നോക്കിഒന്ന് ചിരിച്ചു

കേവലം രണ്ട് ഐസ്ക്രീം ന്റെ പേരിൽ സ്വന്തം ചേട്ടനെ ഒട്ടികൊടുത്ത യൂദാസ്സ് ആണ് ഇവൾ..

" നിങ്ങൾക്ക്‌ അങ്ങനെഒരിഷ്ടം ഉണ്ടായിരുന്നേൽ ഞങ്ങളോട് പറയരുതായിരുന്നൊ.. "

എന്ന് അമ്മേടെ ആ ചോദ്യത്തിൽ ഞാൻ അങ്ങ് ഇല്ലാണ്ടായി കാരണം മകനെ ഇങ്ങനെ മനസിലാകുന്ന ഒരു തള്ളയെ കിട്ടിയതിൽ ഞാൻ പുണ്യം ചെയ്തവൻ അല്ലെ..

" അമ്മേ അത് പിന്നെ.. എല്ലാരോടും എങ്ങനെ പറയും എന്നൊക്കെയോർത്ത അതാ.. "

അമ്മയുടെ ആ ഡയലോഗ് അവൾക് നന്നായി കൊണ്ടിട്ടുണ്ടെന് മനസ്സിലായി എനിക്ക്, എന്നാൽ അവളുടെ അമ്മ ഒരക്ഷരം മിണ്ടുന്നില്ല

" അമ്മ എന്താ ഒന്നും മിണ്ടാത്തെ. ഇതിന് ഇഷ്ടക്കുറവ് വല്ലോം "

ആ മൗനം കണ്ടതും എന്റെ ഉള്ളിൽ വീണ്ടും കനൽ ഏരിയാൻ തുടങ്ങി

" ഏയ്യ് ഞങ്ങൾക് നിങ്ങടെ ഇഷ്ടല്ലേ വലുത്.. എന്നാലും നട്ടാര് എന്ത് പറയ്യുന്ന.. "

" പിന്നെ നാട്ടുകാര് അവരെ ബോതിപ്പിച്ചിട്ട് വേണല്ലോ നമ്മക്ക് ജീവിക്കാൻ പോകാൻ പറ.. "

എന്ന എന്റെ അമ്മയുടെ സ്വരം ഉയർന്നു.. പിന്നല്ല രാജമാതാ ശിവകാമി എന്നാ സുമ്മാവാ...

" എടാ ... "

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി

" നീയും കൂടെ കേൾക്കാനാ പറയണേ... ഈ വരണ ചിങ്ങത്തിൽ അതായത് മൂന്നാച്ച കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം . അങ്ങനെയാ ഞങ്ങൾ നിച്ഛകുന്നേ ".

കാര്യങ്ങൾ ഇത്രയും വേഗം നടക്കുന്നു അറിഞ്ഞില്ല എന്റെ ഈശ്വര.. അങ്ങനെ എനിക്ക് എന്റെ പെണ്ണിനെ കിട്ടുന്നു..

💬 Comments

View all comments