0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 493

ആ സമയത്തെ വെപ്രാളവുംഒക്കെ കണ്ടപ്പോ.. "

അവൾ ഒരിറ്റ് ചായകുടി ഇറക്കി എന്റെ മുഖത്തേയ്ക്ക് നോക്കി ഇരിപ്പ് തുടങ്ങി

" എടി ഇവിടെ വേറേം ആളുകൾ ഒക്കെ ഉണ്ട്... അവര് എല്ലാം നോക്കുന്നു... "

യാതൊരു കുലുക്കവും ഇല്ല, പോരാഞ്ഞിട്ട് ഇങ്ങനെ ഒരു മറുപടിയും

" നോക്കട്ടെന്ന്...ഞാൻ എന്റെ ചെക്കനെ അല്ലെ നോക്കണേ അയിന് ആർക് എന്നാ പ്രശ്നം. "

" ഒന്നുല്ലേ നീ ഇവിടെ ഇരുന്ന് നോക്കിക്കോ ഞാൻ പോണ്.. "

എന്നും പറഞ്ഞ് ഫ്ലാസ്ക്കും എടുത്ത് ഞാൻ എണ്ണിറ്റ്

" നിക്ക് നിക്ക് ഞാനും വരുന്നു... "

എന്നും പറഞ്ഞ് എന്റെ പുറകെ ഓടി എത്തുമ്പോൾ ആ കൈകൾ എന്റെ കൈകളിൽ കോർത്തുപിടിക്കാൻ പെണ്ണിന് ഇപ്പോ ആരുടേം അനുവാദം വേണ്ട

ടോവിനോ തോമസ് ഏതോ ഇന്റർവ്യുവിൽ പറയുന്ന പോലെ... കിട്ടുന്നവരെ എന്റേ ആകണമെന്ന് വാശിയായിരുന്നു. കിട്ടികഴിഞപ്പോ പിന്നെ എന്റെയാണല്ലോ... (അലരെ നീ എന്നിലെ... ഒളിയായി മാറിടുമോ...)

ആ ബിജിഎം ഉം കൂടെ വരുമ്പോൾ കിട്ടുന്ന ഫീൽ ആയിരുന്നു ഞങ്ങൾക് രണ്ടാൾക്കും ആ നിമിഷം

ചായയും എല്ലാർക്കും കൊടുത്ത് വൈകിട്ട് തന്നെ ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞപ്പോ ഞാൻ ഗൗരിയെ വീട്ടിലാക്കാൻ തുനിഞ്ഞപ്പോ അവരാരും സമ്മതിച്ചില്ല.. പിന്നെ ഞാൻ ഒന്നും പറയാനും പോയില്ല..

വീട്ടിൽ എത്തിക്കഴിഞ്ഞും എല്ലാരുടേം പരിചരനയിൽ ആയിരുന്നു ഗംഗ അതെല്ലാം കണ്ട് ഞാനും കുഞ്ചുവും ഗൗരിയും ചിരിക്കുമ്പോൾ ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കി അവൾ അവളുടെ പരിഭവം ഉളവാക്കി

സമയം കടന്നേ പോയി... ആദ്യമായി എല്ലാരേം ഫേസ് ചെയ്യാൻ എനിക്ക് ഒരു മടി ഉണ്ടായിരുനെങ്കിലും കുഞ്ചു അതെല്ലാം മാറ്റി തന്നു

" നീ ഇവിടെ ഇരിക്കുവായിരുന്നോ.. "

തറവാട്ടിലെ കുളപടവിൽ ഇരുന്ന് പരൽമീനുകളെ എണ്ണുന്ന എന്റെ പുറകിൽ നിന്ന് ആ ശബ്ദം വന്നപ്പോൾ എനിക്ക് തിരിഞ്ഞു നോക്കണ്ട കാര്യമേ വേണ്ടി വന്നില്ല ആ ഉടമയെ മനസിലാക്കാൻ

" ഏയ്യ് ഞാൻ വെറുതെ... "

അച്ഛൻ വന്നെന്റെ കൂടെ ഇരുന്നു ഞങ്ങൾ കുറച്ച് നേരം ഒന്നും മിണ്ടില്ല പുള്ളിക് എന്നോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു എന്നെനിക് മനസ്സിലായി.ഒടുവിൽ

💬 Comments

View all comments