Chapter Title : ദൂരെ ഒരാൾ 8 [വേടൻ]
" മോനെ.. ഇവളുടെ കല്യാണം ഞങ്ങള് അങ്ങ് ഉറപ്പിച്ചു , ഈ വരണ ചിങ്ങത്തിൽ.. "
പിന്നെ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.. ഗൗരി എന്തൊക്കെയോ പറയുന്നുണ്ട് ബട്ട് ഫുൾ mute ആയിട്ടാണ് എനിക്ക് കേള്ക്കുന്നെ.. ചെവിയടിച്ചു പോയോ.. കാലുകൾ ഉറക്കുന്നില്ല
തിരിച്ചു തളർന്ന ശരീരമായി വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വാസ്റ്റം ആയിരുന്നു.. എന്തൊക്കെയോ ഓർത്തു... കൈ വിട്ട് പോകും എന്ന് തോന്നിയപ്പോ വേഗത്തിൽ വീട്ടിലെക്ക് നടന്നു.
അമ്മയും കുഞ്ചുവും ഒക്കെ എന്തെല്ലാമോ പറഞ്ഞു ഒന്നും കേൾക്കാൻ പറ്റിയ ഒരവസ്ഥയിൽ അല്ലായിരുന്നു ഞാൻ.. ജീവിതം കൈവിട്ട് പോകുവാണോ ദൈവമേ.. ഇതിനായിരുന്നോ നീ ഞങ്ങളെ സ്വപ്നം കാണിച്ചേ, പരസ്പരം പിരിയാൻ കഴിയാത്ത രീതിയിൽ ഒന്നാക്കിയത്
ഞാൻ ഫോണെടുത്തു ശാരിയെയും മിഥുവിനേം കോൺഫറൻസ് കാളിൽ ഇട്ട് വിളിച്ചു അവരും ഇനി ഇത് വെച്ച് നീട്ടണ്ട എന്നൊരു അഭിപ്രായം ആണ് പറഞ്ഞെ.. അവസാനം കാൾ കട്ട് ചെയ്തു മിഥു പോയതിന് ശേഷം ശാരി എന്നോട് ഒരു കാര്യം പറഞ്ഞ്,
" എടാ.. ആർക്ക് വേണ്ടിയും കാത്തുനിലക്കാത്ത ഒന്നാണ് സമയം അത് പോയ്കഴിഞ്ഞു കിടന്ന് വിഷമിച്ചിട്ടു കാര്യമില്ല,, നിനക്ക് രണ്ടു വീട്ടുകാരോടും പറയണ്ട സമയം ആയി എന്ന് നിനക്ക് തോന്നുന്നെങ്കിൽ നീ പോയി പറ.. നീ സ്നേഹിച്ചതിനെ എന്തിന് വേറെ ഒരുത്തന് വിട്ടുകൊടുക്കണം. ജസ്റ്റ് ടോക്ക് മാൻ ... "
ആ ഒരു നിമിഷം എനിക്ക് എവിടുന്നില്ലാത്ത ഒരു ഊർജം വന്നു മുഖത്ത് ഒരു പുഞ്ചിരി ഞാൻ പോലുമറിയാതെ ഉണ്ടായി.. അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല വിഷമം കാണുമായിരിക്കും പാവം..
കുറച്ച് ലേറ്റ് ആയിയാണ് എണ്ണിറ്റത് രാവിലെ വെളിയിലേക്ക് പോലും ഇറങ്ങാതെ മുറിയിൽ തന്നെ ഇരുന്ന് ഫുൾ ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയ ഞാൻ അമ്മയെയും അച്ഛനെയും കുഞ്ചുവിനേം എല്ലാം മാറി മാറി വിളിച്ചു ആരും എടുക്കുന്നില്ല..
എന്നോട് പറയാതെ കല്യാണം ഉറപ്പിക്കാൻ പോയതായിരിക്കും, ഉറപ്പിച്ചു തരാം എല്ലാം ഞാൻ ഉറപ്പിച്ചു തരാം.. എടി നാറി നീയും എന്നെ തഴഞ്ഞല്ലേ.. കുഞ്ചുവും ഇതിന് കൂട്ടുനിന്നല്ലോ എന്നായിരുന്നു എനിക്ക്..
നേരെ ഗൗരിയുടെ വീടിന്റെ അങ്ങോട്ട് നടക്കുമ്പോൾ
💬 Comments
View all comments