Chapter Title : ഡോ:ശ്രദ്ധ [Nacho]
ഇടുവാൻ നേരം അവൾ ഒരു നിമിഷം മടിച്ചു ...അത് കളയുവാൻ അവൾക്ക് മനസ്സ് വന്നില്ല ..അത് കൊണ്ട് തന്നെ ചുരുട്ടി പിടിച്ച പേപ്പർ അവൾ തന്റെ ജീൻസിന്റെ പോക്കറ്റിലേക്ക് ഇട്ടു ...തന്റെ ഡ്രെസ്സും ഇട്ട് , മുടിയും ചീകി അകത്തേക്ക് എങ്ങനെയാണോ കയറിയത് അത് പോലെ തന്നെ ഡോക്ടറുടെ ടേബിളിന് മുന്നിൽ ചെന്നിരുന്നു ...
കുറച്ച് സമയത്തിന് ശേഷം ഡോക്ടറും തന്റെ യൂണിഫോമിൽ അങ്ങോട്ടേക്ക് എത്തി ....ടേബിൾ ബെൽ അടിച്ചു നേഴ്‌സിനെ വിളിച്ചു , അലക്സിനെ അകത്തേക്ക് വിളിക്കുവാൻ ആവശ്യപ്പെട്ടു ....
ഇതൊന്നുമറിയാതെ ഇൻസ്റ്റയും തുറന്ന് റീലും കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു അലക്സ് ....
"അലക്സ് ........അകത്തേക്ക് ചെല്ലുവാൻ പറഞ്ഞൂട്ടോ ഡോക്ടർ " - ആശ്വാസമെന്നപോലെ , നഴ്‌സ് വന്നു പറഞ്ഞതിന് പിന്നാലെ അലക്‌സും അകത്തേക്ക് കയറി ...
ഒരു ചെറു ചിരിയോടു കൂടി ഇരുവരും അലക്സിനെ അകത്തേക്ക് ആനയിച്ചു ...
"അലക്സ് ഇരിക്ക് "- ഒരു ചിരിയോടു കൂടി തന്റെ മുന്നിലുള്ള നോട്ടിൽ കാര്യങ്ങൾ കുറിക്കുവാൻ തുടങ്ങി ...
"പ്രശ്നങ്ങൾ മാറി വരുന്നുണ്ട് ..കൗണ്ടും കൂടിയിട്ടുണ്ട് ..എന്നാലും മരുന്ന് തുടരുക ...സാറയും ഇപ്പോൾ ബെറ്റർ സ്റ്റേറ്റിലാണ് ...സോ ഈ ആഴ്ച്ചകളിൽ ഇന്റർകോഴ്‌സ് ചെയ്യാം ...നല്ലത് പോലെ ടൈം എടുത്ത് വേണം കേട്ടോ ...മാനസിക ഉല്ലാസവും ഇതിന് ഒരു ഫാക്ടർ ആണ് "
-ശ്രദ്ധ ചെറുതായൊന്ന് ചിരിച്ചു...സാറയും അടക്കി ചിരിച്ചു...അലക്സ് ചമ്മലോട് കൂടി ഇരുന്നു ...
"ഒരാഴ്ച കൂടി എന്തായാലും മരുന്ന് തുടർന്നോളൂ ...അധികം വൈകാതെ നല്ല വാർത്ത കേൾക്കാം "...സാറയുടെ മുഖത്തു നോക്കി ശ്രദ്ധ ഒരു കള്ള
💬 Comments
View all comments