0%

Chapter Title : ഡ്രീം ഗേൾ [Amal srk]

Author : amal Read All Parts 332

കഴിയില്ല പോലും.

അവന്റെ ചങ്ക് പോട്ടിയുള്ള സംസാരം കെട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞ. ഞാൻ അവനെ ഒരുപാട് സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷെ ഫലം കണ്ടില്ല. എന്നെ ചെവികൊള്ളാതെ അവൻ നടന്നകന്നു.

ഇന്നത്തെ ദിവസം മൊത്തം പോക്കാ. ഫുൾ നെഗറ്റീവ് മാത്രം...

സമയം രാത്രി 9 മണിയായി. അമ്മയും ചേച്ചിയും എന്നെ കാത്തുനിൽക്കുകയാണ്.കാരണം രാവിലെ 8 മണിക്ക് വീട്ടിൽനിന്നുമിറങ്ങിയതാണ് ഞാൻ. അച്ഛൻ ചരക്കു ലോറിയുമായി തമിഴ് നാട്ടിൽ പോയിരിക്കുകയാ ഇനി രണ്ട് ദിവസം കഴിഞ്ഞേ വരതുള്ളു.അതുകൊണ്ട് തന്നെ എന്നെ കാണാതായ വിവരം അവർ അച്ഛനെ വിളിച്ചു പറഞ്ഞിട്ടില്ല.

ഞാൻ വീട്ടിലേക് ചെന്നു. അമ്മയും, ചേച്ചിയും പുറത്ത്‌ എന്നെ കാത്തിരിക്കുകയാണ്.

ഇത്രയും നേരം എവിടെയായിരുന്നു നീ? അമ്മ ദേഷ്യത്തോടെ ചോദിച്ചു.

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അമ്മ വീണ്ടും, വീണ്ടും ഒരോന്ന് കുത്തി കുത്തി ചോദിച്ചു. ഞാൻ ഒന്നും മൈന്റ് ചെയ്യാതെ എന്റെ റൂമിൽ ചെന്ന് കതകടച്ചു.

രണ്ടുമൂന്നു ദിവസം ഞാൻ ഇതേ പോലെ തുടർന്നു. ആരോടും ഒന്നും മിണ്ടാതെ, വീട്ടിൽ പോലും കയറാതെ അലഞ്ഞു തിരിഞ്ഞു നടന്നു. എന്റെ ഈ പോക്കിൽ വീട്ടുകാർക്ക് നല്ല വിഷമമുണ്ട്.

അവന്റെ മനസ്സിൽ എന്താ ദുഃഖമുണ്ട്. അതുകൊണ്ടാ അവൻ നമ്മളോട് ഒന്നും മിണ്ടാതെ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. അവന് എന്ത് വിഷമം ഉണ്ടെങ്കിലും അത് എന്നോട് പറഞ്ഞൂടെ. എന്നെ കൊണ്ട് തീർപ്പാക്കാൻ പറ്റുന്ന വല്ലതും ആണെങ്കിൽ ഞാൻ അവന്റെ വിഷമം മാറ്റിയേനെ. തന്റെ മകനെ കുറിച്ച് ഓരോന്നു പറഞ്ഞു അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.

ഇതിനെല്ലാം കാരണം താനാണെന്നുള്ള കുറ്റബോധം വേദികയെ

💬 Comments

View all comments