Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]
നല്ല പരിചയം ഉള്ള പോലെ അവളെ പെരുമാറിയത് കണ്ടു ഞാന്‍ അത്ഭുതപെട്ടു. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങള്‍ എന്നെനിക്കു തോന്നി. എനിക്കവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം എന്നെന്റെ മനസ്സ് പറഞ്ഞു.
നാന്‍സി : അല്ല സുഖം കൂടിയത് കൊണ്ടാകും ദുബായില്‍ നിന്നും ഇങ്ങോട്ട് വന്നത് അല്ലെ
ഞാന്‍ : അതെ അതെ. സുഖം കൂടിയത് കൊണ്ടല്ലേ ഇങ്ങോട്ട് വന്നത്
ആന്റി : എടി, മതിയെടി
നാന്‍സി : അല്ല ആന്റി ദുബായില്‍ ഉള്ളവര്‍ക്ക് എന്നാ പണിയാ. അതും നേഴ്സുമാര്‍ക്ക്. ചുമ്മാ നോക്കി ഇരുന്നാല്‍ തന്നെ പൈസ കിട്ടില്ലേ. എന്റെ കുടുംബത്തില്‍ ഉള്ള ഒരു ചേച്ചി നേഴ്സ് ആണ്. ചുമ്മാ രോഗികളെ നോക്കി ഇരുന്നു മടുത്തു എന്നെന്നോട് പറഞ്ഞിട്ട്. അല്ലേലും നേഴ്സ്മാര്‍ക്ക് എന്നാ പണിയാ.
അത് കേട്ട ഞാന്‍ ഞെട്ടി. നാട്ടില്‍ ഉള്ളവരുടെ വിചാരം ഞങ്ങള്‍ ദുബായില്‍ വെറുതെ ഇരുന്നു കൊണ്ട് പൈസ ഉണ്ടാക്കുക ആണെന്നാണ്. ചത്തു കിടന്നു പണിഞ്ഞാല്‍ ആണ് ശമ്പളം കിട്ടുക എന്ന കാര്യം നാട്ടില്‍ ഉള്ള ആര്‍ക്കും അറിയില്ലല്ലോ. പിന്നെ ഐ സി യു വില്‍ ഉള്ള നേഴ്സ്മാര്‍ക്ക് അവള്‍ ഈ പറഞ്ഞ പോലെ പ്രത്യേഗിച്ച് പണി ഒന്നും ഇല്ല. എന്നാല്‍ ഞങ്ങള്‍ അങ്ങനെ അല്ല.
ഞാന്‍ : ചുമ്മാ ഇരുന്നു പൈസ ഉണ്ടാക്കണേല്‍ ഞാന്‍ ഒരു വിസ എടുത്തു തരാം, നീയും എന്റെ കൂടെ ദുബായിലേക്ക് പോന്നോളു
നാന്‍സി : അയ്യോ വേണ്ടേ, എനിക്ക് വിമാനത്തില്‍ കയറാന്‍ പേടിയാ, അല്ലേല്‍ ഞാന്‍ വന്നേനെ
ഞാന്‍ : അങ്ങനെ ആണേല്‍
💬 Comments
View all comments