Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 32 (ആന്റിയും ഞാനും)
നാന്‍സിയുടെ മമ്മിയാ
ഞാന്‍ : ആണോ, ആന്റി നാന്‍സിയുടെ മമ്മി വന്നിട്ടുണ്ട്
ഞാന്‍ ആന്റിയെ വിളിച്ചു
ഉടനെ നാന്‍സിയും ആന്റിയും പുറത്തേക്ക് വന്നു.
ആന്റി : അല്ല ഇതാരാ, അല്ല എന്തു പറ്റി രാവിലെ തന്നെ
നാന്‍സിയുടെ മമ്മി : അതെ ഇവളുടെ കെട്ടിയവന്റെ അമ്മച്ചി മരിച്ചു. ഞങ്ങള്‍ക്ക് ഉടനെ അങ്ങോട്ട് പോകണം
ആന്റി : അയ്യോ കഷ്ടം ആയി പോയി
നാന്‍സി : എന്തോന്ന് കഷ്ടം, ആ തള്ള എന്നെ കുറെ കരയിപ്പിച്ചതാ
നാന്‍സിയുടെ മമ്മി : എടി നാന്‍സി എന്താണേലും ഒരാള്‍ ചത്താല്‍ പിന്നെ അങ്ങനെ പറയരുതെന്നാ
ആന്റി : അതെ നാന്‍സി, അങ്ങനെ പറഞ്ഞു കൂടാ
നാന്‍സിയുടെ മമ്മി : എന്നാ ഞങ്ങള്‍ പോയേച്ചും വരാം
നാന്‍സി : ഞാന്‍ വരണോ മമ്മി
നാന്‍സിയുടെ മമ്മി : പിന്നെ പോകാതെ ആല്ലേല് ആളുകള്‍ എന്തു പറയും
നാന്‍സി : ഈ ആളുകള്‍ തന്നെ അല്ലെ ഞാന്‍ കാരണം ആണ് ആ അമ്മച്ചിയുടെ മോന് ചത്തത് എന്ന് പറഞ്ഞു നടന്നത്. കഴിഞ്ഞതെല്ലാം മമ്മി മറന്നോ
ആന്റി : എടി അതൊക്കെ പോട്ടെ, നീ ചെല്ലടി
ഞാന്‍ : അല്ല, നാന്‍സി ആ അമ്മച്ചിയ്ക്ക് വേറെ ആരും ഇല്ലല്ലോ, അപ്പൊ അവരുടെ സ്വത്ത് എല്ലാം നിനക്കല്ലേ
അത് കേട്ട നാന്‍സിയും അവളുടെ മമ്മിയും എന്നെ നോക്കി
ആന്റി : അത് ശരി ആണല്ലോ, കണ്ടോ നാന്‍സി കര്‍ത്താവ് നിന്റെ കൂടെ ഉണ്ട്
നാന്‍സി : എനിക്കൊന്നും അവരുടെ സ്വത്ത് വേണ്ട
ആന്റി : അങ്ങനെ പറയല്ലേ
💬 Comments
View all comments