Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25
നല്ല പുറം വേദനയുണ്ട്.
സാദിക്ക് : പുറം വേദന ഉണ്ടെങ്കില്‍ ഡോക്ടറെ കാണിച്ചാല്‍ പോരെ. മരുന്നു കുടിച്ചാല്‍ അത് മാറില്ലേ. അതിനെന്തിനാ റൂം മാറുന്നത്
ഞാന്‍ : ഞാന്‍ ഡോക്ടര്‍ കൊരയെ കാണിച്ചിരുന്നു. അങ്ങേരാ നിലത്ത് കിടക്കരുത് ബെഡില്‍ കിടക്കാന്‍ പറഞ്ഞത്
സാദിക്ക് : ഡോക്ടര്‍ കോര അങ്ങനെ പറഞ്ഞോ. അതിനു തൈലം ഒക്കെ ഇട്ടു തടവിയാല്‍ പോരെ
അത് കേട്ട സുമിനയ്ക്ക് ദേഷ്യം വന്നു.
സുമിന : ഇവനെ ചികിത്സിക്കാന്‍ നീ വല്യ ഡോക്ടര്‍ അല്ലെ. എടാ ഡ്രൈവര്‍ ഡ്രൈവറുടെ ജോലി എടുത്താല്‍ മതി മറ്റുള്ളവരുടെ കാര്യം നോക്കണ്ടാ. അല്ലേലും നിനക്ക് രാജമ്മയുടെ വീട്ടില്‍ കിടന്നാലല്ലേ ഉറക്കം കിട്ടു.
സുമിന നല്ല കലിപ്പില്‍ ആയിരുന്നു. അത് കേട്ട് ഞെട്ടിയ സാദിക്ക് ഒന്നും മിണ്ടാതെ കാര്‍ ഡ്രൈവ് ചെയ്തു. സുമിനയുടെ സംസാരം കേട്ട അവനു കാര്യങ്ങള്‍ ചെറുതായി മനസ്സിലായിരുന്നു. ഉടനെ തന്നെ ഞങ്ങള്‍ ക്ലിനിക്കില്‍ എത്തി. സുമിന സാദിക്കിനെ തീരെ മൈന്‍ഡ് ചെയ്തില്ല എന്ന് മാത്രമല്ല അവനോട് നല്ല ദേഷ്യത്തില്‍ ആയിരുന്നു പെരുമാറിയത്.
റിസപ്ഷനിലെ കാശ് അടിച്ചു മാറ്റിയത് കാരണം സാദിക്കിനോട് ഡ്രൈവര്‍ ഡ്യൂട്ടി മാത്രം എടുത്താല്‍ മതി എന്ന് മേനോന്‍ പറഞ്ഞിരുന്നു. അതെല്ലാം പുതിയ മാനേജര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ സാദിക്കിനെ റിസപ്ഷനില്‍ ഇരുത്താതെയായി.
കുറച്ചു കഴിഞ്ഞു രാജമ്മയും നിഷാദും എത്തി. രാജമ്മയുടെ മുഖത്ത് നല്ല സങ്കടം നിഴലിച്ചു. നിഷാദ് അവളെ കണക്കിന് പറഞ്ഞു കാണണം. അവള്‍ എന്നോട് ഒന്നും സംസാരിക്കാതെ ട്രീറ്റ്‌മെന്റ് റൂമിലേക്ക് പോയി. ഞാനും സുമിനയും ആയിരുന്നു റിസപ്ഷനില്‍. സാദിക്ക് രോഗികളെ പിക്ക് ചെയ്യാനായി പുറപ്പെട്ടു. നിഷാദ് ഉടനെ ചായ കുടിക്കാനായി പാന്‍ട്രിയിലേക്ക് പോയി.
ഞങ്ങള്‍ എല്ലാവരും ഡ്യൂട്ടിയ്ക്ക് കയറിയ ഉടനെ ചായ കുടിക്കും. ചിലര്‍ക്ക് കാപ്പി ആണ് ഇഷ്ടം. ആരും അവരുടെ റൂമില്‍ വച്ച് ചായ കുടിക്കാറില്ല. അക്കാര്യത്തില്‍
💬 Comments
View all comments