Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25
അവളോട് കൂടുതല്‍ ഒന്നും ചോദിക്കാന്‍ പറ്റിയില്ല.
ഉടനെ സാദിക്ക് കാറില്‍ ഞങ്ങളെ പിക്ക് ചെയ്യാന്‍ വന്നു. സുമിനയുടെ കൂടെ എന്നെ കണ്ട അവന്‍ ഞെട്ടി. ഉടനെ ഞങ്ങള്‍ കാറില്‍ കയറി. ഞങ്ങളെ ഒരുമിച്ചു കണ്ടത് കാരണം അവനു കാര്യങ്ങള്‍ ചെറുതായി മനസ്സിലായി.
സാദിക്ക് എന്നോട്
സാദിക്ക് : നീ എന്താ അവളുടെ റൂമില്‍
ഞാന്‍ : ഇനി ഉച്ച സമയത്ത് ഞാന്‍ സുമിയുടെ അടുത്തുള്ള റൂമില്‍ ആയിരിക്കും. നിങ്ങളുടെ മുറിയില്‍ നിലത്ത് പായ വിരിച്ചു കിടന്നതിനാല്‍ എനിക്ക് നല്ല പുറം വേദനയുണ്ട്.
സാദിക്ക് : പുറം വേദന ഉണ്ടെങ്കില്‍ ഡോക്ടറെ കാണിച്ചാല്‍ പോരെ. മരുന്നു കുടിച്ചാല്‍ അത് മാറില്ലേ. അതിനെന്തിനാ റൂം മാറുന്നത്
ഞാന്‍ : ഞാന്‍ ഡോക്ടര്‍ കൊരയെ കാണിച്ചിരുന്നു. അങ്ങേരാ നിലത്ത് കിടക്കരുത് ബെഡില്‍ കിടക്കാന്‍ പറഞ്ഞത്
സാദിക്ക് : ഡോക്ടര്‍ കോര അങ്ങനെ പറഞ്ഞോ. അതിനു തൈലം ഒക്കെ ഇട്ടു തടവിയാല്‍ പോരെ
അത് കേട്ട സുമിനയ്ക്ക് ദേഷ്യം വന്നു.
സുമിന : ഇവനെ ചികിത്സിക്കാന്‍ നീ വല്യ ഡോക്ടര്‍ അല്ലെ. എടാ ഡ്രൈവര്‍ ഡ്രൈവറുടെ ജോലി എടുത്താല്‍ മതി മറ്റുള്ളവരുടെ കാര്യം നോക്കണ്ടാ. അല്ലേലും നിനക്ക് രാജമ്മയുടെ വീട്ടില്‍ കിടന്നാലല്ലേ ഉറക്കം കിട്ടു.
സുമിന നല്ല കലിപ്പില്‍ ആയിരുന്നു. അത് കേട്ട് ഞെട്ടിയ സാദിക്ക് ഒന്നും മിണ്ടാതെ കാര്‍ ഡ്രൈവ് ചെയ്തു. സുമിനയുടെ സംസാരം കേട്ട അവനു കാര്യങ്ങള്‍ ചെറുതായി മനസ്സിലായിരുന്നു. ഉടനെ തന്നെ ഞങ്ങള്‍ ക്ലിനിക്കില്‍ എത്തി. സുമിന സാദിക്കിനെ തീരെ മൈന്‍ഡ് ചെയ്തില്ല എന്ന് മാത്രമല്ല അവനോട് നല്ല
💬 Comments
View all comments