0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25

Author : susan Read All Parts 1.2K

ദേഷ്യത്തില്‍ ആയിരുന്നു പെരുമാറിയത്.

റിസപ്ഷനിലെ കാശ് അടിച്ചു മാറ്റിയത് കാരണം സാദിക്കിനോട് ഡ്രൈവര്‍ ഡ്യൂട്ടി മാത്രം എടുത്താല്‍ മതി എന്ന് മേനോന്‍ പറഞ്ഞിരുന്നു. അതെല്ലാം പുതിയ മാനേജര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ സാദിക്കിനെ റിസപ്ഷനില്‍ ഇരുത്താതെയായി.

കുറച്ചു കഴിഞ്ഞു രാജമ്മയും നിഷാദും എത്തി. രാജമ്മയുടെ മുഖത്ത് നല്ല സങ്കടം നിഴലിച്ചു. നിഷാദ് അവളെ കണക്കിന് പറഞ്ഞു കാണണം. അവള്‍ എന്നോട് ഒന്നും സംസാരിക്കാതെ ട്രീറ്റ്‌മെന്റ് റൂമിലേക്ക് പോയി. ഞാനും സുമിനയും ആയിരുന്നു റിസപ്ഷനില്‍. സാദിക്ക് രോഗികളെ പിക്ക് ചെയ്യാനായി പുറപ്പെട്ടു. നിഷാദ് ഉടനെ ചായ കുടിക്കാനായി പാന്‍ട്രിയിലേക്ക് പോയി.

ഞങ്ങള്‍ എല്ലാവരും ഡ്യൂട്ടിയ്ക്ക് കയറിയ ഉടനെ ചായ കുടിക്കും. ചിലര്‍ക്ക് കാപ്പി ആണ് ഇഷ്ടം. ആരും അവരുടെ റൂമില്‍ വച്ച് ചായ കുടിക്കാറില്ല. അക്കാര്യത്തില്‍ ഞങ്ങളുടെ കമ്പനി വളരെ നല്ല നിലവാരം പുലര്‍ത്തി.

സുമിനയും രാജമ്മയും സാദിക്കും നിഷാദും എല്ലാം പാന്‍ട്രിയില്‍ നിന്നും ടി ബാഗും കാപ്പി പൊടിയും പഞ്ചസാരയും എല്ലാം റൂമിലേക്ക് കൊണ്ട് പോകാറുണ്ടായിരുന്നു. അത് പോലെ തന്നെ അവര്‍ എല്ലാവരും ക്ലിനിക്കിലെ ടിഷ്യു പേപ്പര്‍ ആണ് റൂമില്‍ ഉപയോഗിച്ചിരുന്നത്. ആരും കാണാതെ ബാഗില്‍ ആണ് അവര്‍ ഇതെല്ലാം റൂമിലേക്ക് കടത്താറു. അതിനൊന്നും ആര്‍ക്കും പരാതി ഇല്ലായിരുന്നു.

നിഷാദ് ചായ കുടിച്ചു വന്ന ശേഷം പുറത്തേക്ക് പോയി. ഉടനെ ഞാന്‍ പാന്‍ട്രിയില്‍ കയറി ചായ ഇട്ടു. എനിക്കും സുമിനയ്ക്കും പിന്നെ രാജമ്മയ്ക്കും ഞാന്‍ ചായയിട്ടു. ഞാന്‍ ചായ ഇടുന്നത് കണ്ടു രാജമ്മ പാന്‍ട്രിയില്‍ കയറി.

ഞാന്‍ : രാജമ്മേ നിനക്കും ഞാന്‍ ചായ ഇട്ടിട്ടുണ്ട്

രാജമ്മ :

💬 Comments

View all comments