Chapter Title : ദുര്‍വ്വാസാവ് - രണ്ടാം ഭാഗം
എന്നോട് ക്ഷമിക്കണം പ്രാഭോ. ശാപവചനങ്ങള്‍ അങ്ങ് തിരിച്ചെടുക്കണം. ഞാന്‍ ഫുള്ളി ലോഡട് ആണ്. എന്റെ കുളി
തെറ്റി സാറേ.. ക്ഷമിക്കണേ.. "
അവളുടെ നിഷ്കളങ്കതയില്‍ എന്റെ മനസ്സലിഞ്ഞു. പാവം ശെരിക്കും ഒന്നും അറിഞ്ഞ ലക്ഷണം ഇല്ല. പേടിച്ചു പോയിരിക്കുന്നു.
ശാപത്തിന്റെ വിവരം അറിഞ്ഞാല്‍ ആ ഒഴികഴിവില്‍ ചങ്ങായി ഇവളെ ഒഴിവാക്കാനും മതി. അതിനാല്‍ ഒരു പോംവഴി പറഞ്ഞു
കൊടുക്കാം.
"കണ്വന്റെ മകളേ! വിഷമിക്കാതിരിയ്ക്ക. എന്തെങ്കിലും ഒരു അടയാളം നീ കാണിക്കുന്ന പക്ഷം അവന്‍ നിന്നെ ഓര്‍ക്കുന്നതായിരിക്കും.
അത്യാവശ്യത്തിനു തുണി പൊക്കി കാണിച്ചാലും മതിയാവും. ഓര്‍മ്മ വന്നിട്ടും അവന്‍ പൊട്ടന്‍ കളിച്ചാല്‍ അവന്‍ അന്നേരം
ഭസ്മമായിപ്പോകട്ടെ.!"
തിരിച്ചു നദിയിലെക്കിറങ്ങി മറുകരകയറിയപ്പോള്‍ ഒരു മാന്‍ എന്നെ നോക്കി തലയാട്ടി. അതെല്ലാം കണ്ടു എന്ന് തോന്നുന്നു. വേറെ
നിവൃത്തിയില്ലാത്തതിനാല്‍ ഞാന്‍ പാടി "ആരോടും പോയ് പറയരുതീക്കഥ മാനേ... പൊന്നു മോനെ! "
💬 Comments
View all comments