ഏച്ചി 1 [നരഭോജി]

📝 Ongoing

👁 299884 views ❤ 653 likes 💬 64 comments

ഏച്ചി 1 Eachi | Author : NaraBhoji

എവിടെ നോക്കിയാലും സ്വർണ്ണവർണ്ണത്തിൽ നെൽവയലുകളും, കിഴക്ക് തലയെടുപ്പോടെ സഹ്യമലനിരകളും, കാളവണ്ടികളും, പുല്ല് മേഞ്ഞ കാവൽമാടങ്ങളും കൊണ്ട് സുന്ദരിയായ പാലക്കാട്ടെ ഒരു ഉൾഗ്രാമം.

നിറഞ്ഞ ഗ്രാമഭംഗി വിളങ്ങി നിൽക്കുന്ന ഇവിടെ ഓടിട്ട വീടുകൾക്കും, എപ്പോഴും സമോവറിനെക്കൾ ചൂടോടെ കരകമ്പിവാർത്തകൾ പുകയുന്ന ചായക്കടകൾക്കും, ഇല്ലിയും ശീമകൊന്നയും ചേർത്ത് കെട്ടിയ കുഞ്ഞുവേലികൾക്കും ഇപ്പോഴും യാതൊരു മാറ്റവുമില്ല. പഴമ മായത്ത ഈ ഗ്രാമത്തിൽ ഒരു വിവാഹനിശ്ചയ ദിവസം.

സൂര്യൻ ഉദിച്ചു വന്ന് ചെറിയൊരു ആലസ്യത്തിൽ നിൽക്കുന്ന ഒരു പുലർക്കാലം. സമയം ആറുമണി.

ബാലഗോപാലൻ, നമ്മുടെ ബാലു, ഇന്നലെ കിടക്കാൻ നന്നെ വൈകി അതു കൊണ്ടു തന്നെ ഇന്നു ആറു മണിക്ക് അവൻ എഴുന്നേൽക്കാനും വിചാരിച്ചിരുന്നില്ല. ഇന്നലെ പാതിരാത്രി വരെ കുമ്മിണികുട്ടി ചെവിക്കകത്തുണ്ടായിരുന്നു. ഉറങ്ങണം എന്നുണ്ടായിരുന്നു എങ്കിലും നല്ല മുക്കുറ്റി പൂവുപോലൊരു പാലക്കാടൻ സുന്ദരികുട്ടി, കുപ്പിവള കിലുങ്ങുംപോലെ കാതിലിങ്ങനെ കൊഞ്ചുമ്പോ ആരാ നിർത്താൻ പറയാ. അയ്നു ബാലഗോപാലൻ പൊട്ടനായിരിക്കണം, അയ്യടാ…. അതല്ലാത്തോണ്ടല്ലെ ഇത്രതികം പേര് കോളേജിൽ അവളുടെ പിന്നാലെ നടന്നിട്ട് എനിക്കല്ലെ അവളു വീണത്.

പെട്ടന്നു പക്ഷെ ആരൊ ഉറക്കെ തട്ടി വിളിച്ചു. നാശം അച്ഛനാവും, വല്ല തേങ്ങ പൊതിക്കാനോ, പറക്കി കൂട്ടാനോ ആവും…. എന്റെ പട്ടി എണീക്കും, ബൗ.. ബൗ.. ഞാൻ മനസ്സിൽ ഓർത്തു.

തലമൂടിയിര

📚 Chapters

1 published

Related Stories

💬 Comments

View all comments