Chapter Title : ഏദന് തോട്ടം [സ്നിഗ്ദ്ധ നായർ]
കച്ചവടം ഉണ്ടാവൂ. മറ്റ് ഹോട്ടലുകളൊക്കെ അടച്ചതിനു ശേഷം മാത്രം. അപ്പോള് രാത്രി മുഴുവന് ഞാന് ഇവിടെ ഇരിക്കും . പകല് സമയം മുഴുവന് ഭാര്യയാണു കട നോക്കുക.
നിങ്ങള്ക്ക് വിരോധമില്ലെങ്കില് ഇന്ന് രാത്രി അവിടെ കഴിച്ചു കൂട്ടാം . മിക്കവാറും ദിവസം ഇത് പോലെ ആരെങ്കിലുമൊക്കെ താമസിക്കാനുണ്ടാവും . സ്റ്റേഷനില് രാത്രി മുഴുവന് മഴയുടെ തണുപ്പടിച്ച് ഇരിക്കുന്നതിലും നല്ലതല്ലേ ? കയറി നോക്കിയിട്ട് പറ്റുമെങ്കില് താമസിച്ചാല് മതി . അല്ലെങ്കില് വേറെ ആരെങ്കിലും വരും '.
അതൊരു നല്ല കാര്യമാണെന്ന് ഏടത്തി അഭിപ്രായപ്പെട്ടു . കടയുടെ ഉള്ളില് നിന്ന് മുകളിലേക്കുള്ള മര ഗോവണി കയറി ഞങ്ങള് മുറി പരിശോധിച്ചു . സാമാന്യം വലുപ്പമുള്ള മുറിയാണു . മുറിയില് ഒരു രണ്ട് പേര്ക്ക് കിടക്കാവുന്ന ഒരു കട്ടിലുണ്ട് അതില് പായും തലയിണയും ബെഡ് ഷീറ്റുമൊക്കെയുണ്ട്. അതൊക്കെ കടക്കാരന് ഉപയോഗ്ഗിക്കുന്നവയ്യ്താവാം .
മുറിയോട് ചേര്ന്ന് ഒരു കുളിമുറിയും കക്കൂസുമുണ്ട് . പൊതുവേ വൃത്തികേടൊന്നുമില്ല. ഏതാനും മണിക്കൂര് കഴിച്ച് കൂട്ടാന് ഇത് ധാരാള്ം .
''എന്ത് പറയുന്നു '? ഞാന് ഏടത്തിയോട് ചോദിച്ചു.
''ഇന്നത്തെ രാത്രിക്ക് ഇത് ധാരാളം '
''എങ്കില് ഞാന് താഴെ പോയി കടക്കാരനോട് വാടക കാര്യമെല്ലാം സംസാരിച്ചിട്ട് വരാം '. ഞാന് ഗോവണി ഇറങ്ങി താഴേക്ക് ചെന്നു ''
'എന്താ സാറേ ? മുറി ഇഷ്ടപ്പെട്ടോ''?
' എല്ലാ സൗകര്യങ്ങളും ഉണ്ട്. ഇത് തന്നെ ധാരാളം . എന്താ ഇതിനു വാടക ''?
'ഞാന് സാധാരണയായി ഒരാള്ക്കേ ഇത് കൊടുക്കാറുള്ളൂ. 200 രൂപയാണു വാങ്ങുക. നിങ്ങളും അത്
💬 Comments
View all comments