Chapter Title : ഏദന് തോട്ടം [സ്നിഗ്ദ്ധ നായർ]
അവര് ടെന്ഷനടിക്കരുതേേല്ലാ ? ഇനി നാളെ വൈകീട്ട് പാലക്കാട് സ്റ്റേഷനില് കാറുമായി എത്തിയാല് മതിയെന്ന് പറഞ്ഞു.
'കിച്ചുവിനു വല്ലതും കഴിക്കാന് തൊന്നുന്നുണ്ടോ ? എനിക്ക് കല്യാണ സദ്യയുണ്ടത് ഇനിയും ദഹിച്ചിട്ടില്ല'' ഏടത്തി ചോദിച്ചു.
'എനിക്കും വിശക്കുന്നില്ല. ഒരു ചായ കിട്ടിയാല് കുടിക്കാമായിരുന്നു ''.
'എങ്കില് നമുക്ക് പോയി ഓരോ ചായ കുടിച്ചിട്ട് വരാം .''ഏടത്തി പറഞ്ഞു.
ഞങ്ങള് സ്റ്റേഷനു പുറത്തേക്ക് നടന്നു . ഹോട്ടലുകളിലെല്ലാം അത്താഴം കഴിക്കുന്നവരുടെ തിരക്കാണു. ചായ കിട്ടാന് വഴിയില്ല. ഒടുവില് ഒരു ഇടവഴിയില് ഒരു ചായക്കട കണ്ടു പിടിച്ചു . അവിടെ കടക്കാരനും ചായ കുടിക്കാന് വരുന്നവര്ക്ക് ഇരിക്കാനായി നാലഞ്ച് മേശയും കസേരകളും മാത്രമേ ഉണ്ടായിരുന്നു ള്ളൂ. ഞങ്ങള് കടുപ്പത്തില് ഓരോ ചായ ഓര്ഡര് ചെയ്ത് കല്യാണത്തിന്റെ വിശേഷങ്ങള് സംസാരിച്ചിരുന്നു.
'നിങ്ങളെവിടന്നാ വരുന്നത് ? തൃശ്ശൂരോ പാലക്കാടോ ''? ചായ കൊണ്ട് വന്ന് വച്ച് കടക്കാരന് ചോദിച്ചു.
'പാലക്കാട് ; എന്തേ ''?
' ഞാന് ജനിച്ചതും വളര്ന്നതുമൊക്കെ പാലക്കാടാണു . ചെറുപ്പത്തിലേ നാട് വിട്ട് ഇപ്പോള് ഇവിടെ കുടുംബമൊക്കെ ആയി താമസിക്കുന്നു . ഇനി തിരിച്ച് പോവുന്നതെപ്പോഴാ ?
''ഞങ്ങള് ഇന്ന് രാത്രിയിലെ വണ്ടി്ക്ക് സീറ്റ് റിസര്വ് ചെയ്തിരുന്നതാണു . പക്ഷേ വണ്ടി നാളെ പുലര്ച്ചക്കേ എത്തുള്ളൂ അന്നാണറിഞ്ഞത്'.
''അത് വരെ എന്ത് ചെയ്യും '?
''സ്റ്റേഷനില് ഇരിക്കയല്ലാതെ വ്ഴിയൊന്നുമില്ല'.
''എങ്കില് ഞാനൊരു കാര്യം പറയാം . ഈ കടയുടെ മുകളില് എന്റെ ഒരു മുറിയുണ്ട് . പകല് സമയം ഞാന് ഉറങ്ങുന്ന മുറിയാണു . ഇവിടെ രാത്രിയില് മാത്രമേ കാര്യമായിട്ട്
💬 Comments
View all comments