Chapter Title : ഏദന് തോട്ടം [സ്നിഗ്ദ്ധ നായർ]
തന്നെ ധാരാളം .അങ്ങിനെ എല്ലാം കഴിഞ്ഞ് ഞങ്ങള് റെയില് വേ സ്റ്റേഷനിലെത്തി..
അവിടെ ചെന്നപ്പോഴാണു ഞെട്ടിപ്പിക്കുന്ന ഒരു വാര്ത്തയറിയുന്നത്. ഞങ്ങള്ക്ക് പോകേണ്ട ട്രെയിന് എത്തിയിട്ടില്ല. വരുന്ന വഴിക്ക് ഒരു ഗുഡ്സ് ട്രെയിന് ഡീ റെയില് ആയതിനാല് വേറെ വഴിക്കാണു വരുന്നതി. ഇപ്പോള് വണ്ടി കേരളത്തില് കയറി കഴിഞ്ഞു . ഇനി തിരുവനന്തപുരത്ത് നാളെ പുലര്ച്ചയായിട്ടേ എത്തുകയുള്ളൂ .
അത് കഴിഞ്ഞ് ക്ലീനിംഗും മറ്റും കഴിയാന് ഒന്ന് രണ്ട് മണിക്കൂര് പിടിക്കും. എന്തായാലും നാളെ രാവിലെ ഏഴു മണിക്ക് മുമ്പ് പുറപ്പെടാന് യാതൊരു സാധ്യതയും ഇല്ല. ആ വണ്ടിക്ക് പോകേണ്ട ദീര്ഘ ദൂര യാത്രക്കാര് ലഗ്ഗേജും മറ്റുമായി വെയ്റ്റിംഗ് റും കൈയടക്കിയിരിക്കയാണു . ഇനി പ്ലാറ്റ് ഫോമില് കുത്തിയിരുന്ന് രാത്രി മുഴുവന് കഴിച്ചു കൂട്ടണം.
പകല് മുഴുവന് ഓടി നടപ്പ് കാരണം ഒന്ന് നടുവ് നിവര്ത്തണം എന്നായിരുന്നു ഞങ്ങള് ഇരുവരുടെയും ആഗ്രഹം . ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങള് വലഞ്ഞു . കൈയിലുള്ള പണം രണ്ട് റൂം എടുക്കാന് തികയില്ല . അക്കാലത്ത് സ്മാര്ട്ട് ഫോണ് അധികമാരുടേയും കൈയില് ഇല്ലാത്തതിനാല് ഇപ്പോഴത്തെ പോലെ മൊബൈല് ഫോണിലൂടെ പണം ട്രാന്സ്ഫര് ചെയ്യാനുള്ള സൗകര്യവും ഇല്ല.
ആകാശം ആകെ കറുത്തിരുണ്ടിരിക്കുന്നു . വേനല് മഴ തുടങ്ങാന് പോവുകയാണെന്ന് തോന്നുന്നു. എങ്കില് ഈ പ്ലാറ്റ് ഫോമില് രാത്രി മുഴുവനും മഴയുടെ തണുപ്പുമടിച്ച് ഇരിക്കേണ്ടി വരും.
എന്തായാലും രാത്രി ട്രെയിന് പുറപ്പെടാത്ത കാരണം ഞങ്ങള് ചേച്ചിയുടെ ഫ്ര്ണ്ടിന്റെ വീട്ടിലേക്ക് തന്നെ തിരിച്ച് പോവുകയാണെന്ന് ചേട്ടനെ വിളിച്ച് പറഞ്ഞു. പ്ലാറ്റ് ഫോമില് ഇരിക്കുകയാണെന്ന് കേട്ട്
💬 Comments
View all comments