0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Author : sanju Read All Parts 6.9K

ചെല്ലുമ്പോൾ അമ്മ ഗേറ്റിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

''എന്താമ്മേ ,അത്യാവശ്യ കാര്യം ''

''അത് പറയാം ,നീ നമ്മുടെ കാറെടുക്ക് ,നമുക്കൊരിടം വരെ പോകണം.''

''എവിടേക്ക് ,''

''എവിടേക്കെന്നറിഞ്ഞാലേ. നീ വരൂ..''

''അയ്യോ എന്‍റെ രേവതിക്കുട്ടി ,പിണങ്ങല്ലേ ,എവിടേക്കായാലും 'അമ്മ വിളിച്ചാൽ ഞാൻ വരൂലേ..''

''നീ കൊഞ്ചാതെ വണ്ടിയെടുക്ക് ,ഇവിടെ നൂറു പണിയുള്ളതാ ,അതിനിടയ്ക്ക് ഓരോ ..''

മുഖം കണ്ടിട്ട് അമ്മയുടെ മൂഡ് അത്ര ശരിയല്ല ,അത് കൊണ്ട് വേഗം പോയി കാറ് സ്റ്റാർട്ടാക്കി ഇറങ്ങി .. മൂന്നാലു കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ തോട്ടത്തിലേക്കാണ് യാത്ര ,ഈ സമയത്തു തോട്ടത്തിലേക്ക് ? അമ്മയുടെ മുഖഭാവം കണ്ടപ്പോൾ ചോദ്യം ഉള്ളിലൊതുക്കി ..ടാർ റോഡിൽ നിന്ന് തിരിഞ്ഞു ചരൽ നിറഞ്ഞ പാതയിലേക്ക് കയറി കുറച്ചു പോയതോടെ തോട്ടത്തിന്റെ ഗേറ്റായി , വഴിയരികിൽ ഒരു ചെറിയ കോളനിയുണ്ട് ,അവിടുള്ളവർ തന്നെയാണ് തോട്ടത്തിലെ സർവ്വപണികളും ചെയ്യുന്നത് .. ഗേറ്റ് കടന്നു കുറച്ചു മുന്നോട്ടു പോയതും വഴിയരികിൽ ഒരു നിർത്തിയിട്ട കാറിനരികിൽ നാലഞ്ച് പെണ്ണുങ്ങൾ കൂടി നിൽപ്പുണ്ട്.. ഏതായാലും ഞങ്ങളുടെ തറവാട്ടിലെ ആരുടേയുമല്ല ആ സ്വിഫ്റ്റ് . അടുത്തെത്തിയപ്പോൾ തോട്ടത്തിലെ പണിക്കാരികളാണ് കാറിനു ചുറ്റുമുള്ളത് ,

''സൈഡ് ഒതുക്ക് ,നീ ഇറങ്ങേണ്ട...''

ഞാൻ കാർ സൈഡ് ഒതുക്കി നിർത്തി..അമ്മ ഡോർ തുറന്നു അവരുടെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..തോട്ടവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമുണ്ടാകും , പക്ഷെ ഈ കാറ് ? കോളനിയിൽ ഒന്ന് രണ്ടു ബൈക്കും ,തോട്ടത്തിലെ കാര്യങ്ങൾക്ക് വേണ്ടിയുള്ള പിക്കപ്പും അല്ലാതെ വേറെ വാഹനങ്ങളില്ല ..ആ ..'അമ്മ തിരിച്ചു വന്നിട്ട് ചോദിക്കാം ,വർഷങ്ങൾ

💬 Comments

View all comments