Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]
മുന്നേ ഈ ഇരുപതേക്കർ സ്ഥലം വാങ്ങിയത് മുതൽ അമ്മയും വല്യമ്മയും തന്നെയാണ് ഇവിടുത്തെ കാര്യങ്ങൾ നോക്കുന്നത്..
ഞങ്ങളെത്തി ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതോടെ വേറൊരു കാർ കൂടി പൊടിമണ്ണ് പരത്തി അങ്ങോട്ടേക്ക് കടന്നുവന്നു.. ഇതാരാണ് , തേങ്ങയൊക്കെ നേരിട്ട് വാങ്ങാൻ ആളുകൾ വരാറുണ്ട് ,ഇനി അങ്ങനെ ...പക്ഷെ ഈ കാർ എവിടെയോ ?
അല്ല രാവിലെ മിൽമയുടെ മുന്നിൽ വട്ടം വച്ചതു ഈ കാറല്ലേ ,ഇവര് ഞങ്ങളുടെ തോട്ടത്തിൽ എന്തിനു ? ഒന്നും മനസ്സിലാകാതെ ഇറങ്ങി ചെല്ലണോ വേണ്ടയോ എന്ന സംശയത്തിൽ ഇരിക്കുമ്പോൾ രാവിലെ കണ്ട സ്ത്രീ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി അമ്മയുടെ അടുത്തേക്ക് ചെല്ലുന്നതു കണ്ടു.. അവർ എന്തൊക്കെയോ അമ്മയുടെ കൈപിടിച്ച് പറയുന്നുണ്ട്... ഒന്നും കേൾക്കാൻ സാധിക്കുന്നില്ല.രണ്ടാളുടേയും മുഖഭാവം കണ്ടിട്ട് എന്തോ സീരിയസ് പ്രശ്നമുണ്ട് ,ആ ഏതായാലും അമ്മ വരട്ടെ ചോദിക്കാം ..
കുറച്ചു കഴിഞ്ഞു കൂടി നിന്ന സ്ത്രീകൾ അമ്മയുടെ നിർദേശപ്രകാരം ആർക്കോ വഴി മാറി കൊടുക്കുന്നത് കണ്ടു..ഒരു കറുത്ത ഷാൾ കൊണ്ട് മൊത്തം മൂടിപ്പുതച്ചു നടന്നു വരുന്ന ആളെ കണ്ടു ഒന്ന് ഞെട്ടി..ശ്രീജ ചെറിയമ്മ ,മനീഷിന്‍റെ അമ്മ..ഇവർ ?................
'' കേറ് ,''
'അമ്മ ദേഷ്യത്തിൽ പിന്നിലെ ഡോർ വലിച്ചു തുറന്നു ..പയ്യെ ഒന്ന് പാളി നോക്കി ,ചെറിയമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസമൊന്നുമില്ല..അവർ കാറിൽ കയറിയതോടെ ഞാൻ സ്റ്റാർട്ട് ചെയ്തു..റോഡിനു വീതി കുറവാണു കുറച്ചു മുന്നോട്ടു പോയാലേ തട്ടും മുട്ടുമില്ലാതെ തിരിക്കാൻ സാധിക്കു..നോക്കുമ്പോൾ അമ്മ നല്ല ഗൗരവത്തിലാണ് ,അത് കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല..തിരിച്ചു വരുമ്പോൾ ആ സ്ത്രീ എന്റെയൊക്കെ പ്രായമുള്ള
💬 Comments
View all comments