0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Author : sanju Read All Parts 6.9K

അവളുടെ മുഖം..

''എന്താ എന്ത് പറ്റി ,''

അവൾ ചുറ്റും നോക്കി മിണ്ടരുതെന്നു ആംഗ്യം കാണിച്ചു,എന്നിട്ടു ആൽത്തറയുടെ നേരെവിരൽ ചൂണ്ടി.. ഞാൻ നോക്കുമ്പോൾ അവിടെ അച്ഛനോടും അളിയനോടും വർത്തമാനം പറഞ്ഞു രണ്ട് പേര് നിൽക്കുന്നുണ്ട്.. ഇരുട്ടി തുടങ്ങിയതിനാൽ അങ്ങനെ ആളെ മനസ്സിലാകുന്നില്ല..

''ആരാ അവര് ? ''

''അന്നവന്റെ കൂടെ ഉണ്ടായിരുന്നത് അവനാണ് ,''

''ഏതു....... ?''

''ആ..... മെലിഞ്ഞവൻ ..''

ചേച്ചി പറഞ്ഞ ആളെ വ്യക്തമാകാൻ വേണ്ടി ഞാൻ കുറച്ചു മുന്നോട്ടേക്ക് കയറി നിന്നു..

''അർജുൻ ഇങ്ങു വാ , ''

എന്നെ കണ്ട അളിയൻ ഉറക്കെ വിളിച്ചു...ഞാൻ ചേച്ചിയെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇല്ലെന്നു തലയാട്ടി..കൈകൊണ്ടു അവളോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു ഞാൻ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു...

''എവിടെ പോയിരുന്നു ,ഞാൻ വന്നപ്പോൾ കണ്ടില്ല , ''

''ഒന്ന് പുറത്തു പോയി നന്ദേട്ടാ''

രണ്ടു പേരിൽ എസ് ഐ സോമരാജനെ കണ്ടു പരിചയമുള്ളതാണ്.എന്‍റെ കണ്ണുകൾ കൂടെ നിൽക്കുന്ന മെലിഞ്ഞു നീണ്ട യുവാവിലയിരുന്നു.. വട്ടക്കണ്ണടയും നരച്ച ജീൻസും ഒക്കെ ഒറ്റ നോട്ടത്തിൽ ഒരു പഠിപ്പി ലുക്ക്..

''അർജുൻ പരിചയപ്പെടുത്താൻ മറന്നു ,ഇത് വൈദ്യനാഥൻ ,ടെക്കിയാണ്.എന്‍റെ ക്ലാസ് മേറ്റ്... ''

''ഹായ് അർജുൻ , ''

ചിരിച്ചു കൊണ്ടയാൾ കൈനീട്ടി.. മെലിഞ്ഞ കൈകൾക്ക് പ്രതീക്ഷിച്ചതിലും കരുത്തുണ്ട്...

''അർജുൻ ...വൈദ്യനാഥൻ എന്നൊന്നും നീട്ടി വിളിക്കേണ്ട ,വിളിക്കാൻ എളുപ്പത്തിൽ എല്ലാവരുമെന്നെ വൈത്തി എന്ന് വിളിക്കും..പ്രായമൊന്നും നോക്കേണ്ട അർജുനും അങ്ങനെ വിളിച്ചോ ,അല്ലെ നന്ദാ.. അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ അങ്കിൾ , ഈ വഴി പോയപ്പോൾ ഒന്ന് ഇവനിവിടുണ്ടെന്നറിഞ്ഞു കയറിയതാ

💬 Comments

View all comments