Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]
,..''
''എന്നാൽ ശരി , ഇനിയൊരിക്കൽ വീട്ടിലേക്ക് വരൂ , ''
തറവാട്ടിലെ ചടങ്ങിന് പുറത്തുള്ളവർ വന്നത് അച്ഛന് ഇഷ്ട്ടപ്പെട്ടില്ലെന്നു മുഖ ഭാവത്തിൽ നിന്നു വ്യക്തം .
''കഞ്ചാവാണോ ? ''
അവർ കുറച്ചകലെ എത്തിയെന്നുറപ്പായപ്പോൾ അച്ഛൻ നന്ദേട്ടനോട് ചോദിച്ചു .
''എയ്..അല്ല അങ്കിൾ ,പണ്ട് മുതലേ ഇവനിങ്ങനാ , യൂനിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു.. കംപ്യൂട്ടറിനെ വെല്ലുന്ന തലയാ.. ''
''ഉം........''
അച്ഛനൊന്നു ഇരുത്തി മൂളി ..
''നിങ്ങൾ വാ.. പൂജ തുടങ്ങാറായി ,അർജുൻ ആ വിളക്ക് അങ്ങോട്ടേക്ക് എടുത്തോളൂ , '''
അച്ഛൻ നന്ദേട്ടനെയും കൂട്ടി ക്ഷേത്ര നടയിലേക്ക് നടന്നു , എന്‍റെ കണ്ണുകൾ അപ്പോഴും നടന്നു പോകുന്ന അവനിൽ തന്നെയായിരുന്നു..'വൈത്തി ..'... കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേട്ട പേര് ,എല്ലാവരും പറഞ്ഞപ്പോൾ ആജാനബാഹുവായ ഒരാളെയാണ് ഞാൻ പ്രതീക്ഷിച്ചതു ,പക്ഷെ ഇവൻ മെലിഞ്ഞു ...
റോഡിലേക്കുള്ള പടികൾ ഇറങ്ങുമ്പോൾ അവൻ ഒന്ന് തിരിഞ്ഞു, ,, കത്തിച്ചു വച്ച വിളക്കിന്റെ വെളിച്ചത്തിൽ അവന്‍റെ മുഖത്തൊരു പുശ്ചഭാവത്തിലുള്ള ചിരി തെളിഞ്ഞത് ഞാൻ വ്യക്തമായി കണ്ടു ... അതിനർത്ഥം അവനെന്നെ മനസ്സിലായിക്കിരിക്കുന്നു .
നിരന്നു കത്തുന്ന നിലവിളക്കുകൾക്കിടയിൽ കൈകൂപ്പി നിൽക്കുമ്പോഴും മനസ്സിൽ അവന്‍റെ ആ ചിരിയായിരുന്നു..ഓരോ നിമിഷം ചെല്ലുംതോറും ആ മുഖവും ,ആ ചിരിയും കൂടുതൽ കൂടുതൽ മനസ്സിലേക്ക് തെളിഞ്ഞു വരികയാണെന്ന് തോന്നി ..... പതുക്കെ ഒന്ന് ചുറ്റും കണ്ണോടിച്ചു എല്ലാവരും ഭക്തിയോടെ കൈകൂപ്പി നിൽക്കുകയാണ്...അനിതേച്ചിയുടെ അടുത്ത് തന്നെ നന്ദേട്ടനുമുണ്ട് ,ചേർത്ത് നിർത്തി പേടിക്കേണ്ട എന്ന് പറയണമെന്നുണ്ട് ,പക്ഷെ .......
'' ഇനി സ്ത്രീകളും കുട്ടികളും പ്രസാദം
💬 Comments
View all comments