0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Author : sanju Read All Parts 6.9K

വാങ്ങി മാറിക്കോളു , ''

കർമ്മി പറഞ്ഞത് കേട്ട് ഞാൻ അച്ഛനെ നോക്കി ,നിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ , പൊയ്ക്കൊള്ളാൻ പുള്ളി ആംഗ്യം കാണിച്ചതോടെ പ്രസാദം വാങ്ങി വായിലിട്ടു പതുക്കെ ആൽത്തറയിലേക്ക് നടന്നു..അമ്മയടക്കം എല്ലാവരും പുതുതായി പണിത ഊട്ടുപുരയുടെ അടുക്കളയിൽ എല്ലാവർക്കുമുള്ള കഞ്ഞി വയ്ക്കാനുള്ള ഒരുക്കത്തിലാണ്.. ഇന്ന് രാത്രിയിലത്തേക്ക് കഞ്ഞിയും പുഴുക്കും ഇവിടെ തന്നെയാണ് പാചകം.. നാളെ മുതൽ സ്ത്രീകളും കുട്ടികളും വൈകുന്നേരത്തെ ദർശനത്തിനു വന്നു പോയാൽ മതി , അപമൃത്യു സംഭവിച്ച പൂർവികരെയും മറ്റു ബാധകളെയും ആവാഹിച്ചു തളയ്ക്കുന്ന കർമ്മങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ..ആ സമയത്തു തറവാട്ടിലെ മുതിർന്ന പുരുഷന്മാർ മാത്രമേ ഉണ്ടാകാൻ പാടുള്ളു..

''നീയെന്താ ഒറ്റയ്ക്ക് നിന്നാലോചിക്കുന്നതു ? ''

അഞ്ജു ചേച്ചി അടുത്തേക്ക് വന്നു ,കൂടെയൊരു പെൺകുട്ടിയുമുണ്ട് ,ഏതാണ്ട് ജയശ്രീയുടെ പ്രായം വരും..മുട്ടൊപ്പമുള്ള മിഡിയും ടോപ്പുമൊക്കെയിട്ട് കാണാൻ നല്ല ചേലുണ്ട് .

'' ഇത് ? ''

''ശ്രുതി , സ്മിതയുടെ മോളാ ,''

'' ഇവളെങ്ങനെ ഇവിടെ ? ടൌൺ വരെ ഒറ്റയ്‌ക്കെത്തി ,അവിടുന്നുപിന്നെ ഞാൻ പോയി കൂട്ടി , ''

''ചേച്ചി..അത് ?- ''

''സാരമില്ല ഞാൻ നോക്കിക്കൊള്ളാം , നീ പോയി കഴിഞ്ഞാ ഇവളുടെ ഫോൺ വന്നത് , ഒരു ബന്ധു വീട്ടിലല്ലേ നിന്നിരുന്നത് , അവിടുന്നവര് ഇറക്കി വിട്ടു ,... ''

പെട്ടെന്ന് മാളു തിരക്കിട്ടു വരുന്നത് ചേച്ചി സംസാരം നിർത്തി..

'' അർജുൻ ചേട്ടാ ,..ഒന്നിങ്ങു വാ ,,, ''

''എന്താടി ? ''

''ചേട്ടനിങ്ങു വാ ''

'' എന്താടാ പെണ്ണിനൊരു ഇളക്കം ,''

💬 Comments

View all comments