Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]
തറവാട്ടു വളപ്പിൽ നിന്നെ കണ്ടു പോകരുത് ''
''എന്റെ ഷർട്ട് ....''
''ഈ കോലത്തിൽ പോയാൽ മതി .....ശരിക്ക് പറഞ്ഞാൽ തുണിയില്ലാതെ വിടേണ്ടതാ ,നിന്നെ പോലൊരുത്തൻ എന്റെ തറവാട്ടിൽ കയറി പെണ്ണ് പിടിക്കാൻ വന്നെന്നു നാലാൾ അറിയേണ്ടല്ലോന്ന് കരുതിയാ ...''
ഒന്ന് രണ്ടു മിനിറ്റ് സംശയിച്ചു നിന്ന ശേഷം അയാൾ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു ,
''ഇവനെ എന്ത് ചെയ്യണം ..''
''തല്ക്കാലം തലയിൽ കുറച്ചു വെള്ളമൊഴിക്ക് ,ചത്ത് പോകേണ്ട ..''
പുറത്തു പൈപ്പിൽ നിന്ന് രണ്ടു മൂന്നു തവണ ബക്കറ്റിൽ കുറച്ചു വെള്ളമെടുത്തു അവന്റെ ദേഹത്ത് ഒഴിച്ചതോടെ ഒന്ന് ഞെരങ്ങി അവൻ കണ്ണ് തുറന്നു ..ഒന്ന് രണ്ടു നിമിഷം വേണ്ടി വന്നു അവസ്ഥകൾ മനസ്സിലാക്കാൻ .
''ഡാ ...തായോളി ,,നീയരോടാ കളിച്ചതെന്നറിയുമോ ,, അഴിച്ചു വിടെടാ പൂണ്ടച്ചി മോനെ ..''
അവൻ കിടന്നലറി ,ആകാശ് ബലമായി അവന്റെ വായിലേക്ക് അവിടെ കിടന്ന പഴയ തുണിയെടുത്തു തിരുകി കയറ്റി ...കെട്ടു പൊട്ടിക്കാൻ അവൻ കിടന്നു ഞെരിപൊരി കൊള്ളവേ ഒരു വാഹനത്തിന്റെ വെളിച്ചം ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു ...
ഇൻഡിക്കയിൽ നിന്ന് സ്മിതയും ബാലേട്ടനും ഇറങ്ങി അടുത്തേക്ക് വന്നു ..അവരെ കണ്ടതും വൈത്തിയുടെ പിടച്ചിൽ കൂടി ,ഒരു വേള അവൻ ആ കെട്ടുകൾ പൊട്ടിക്കുമോ എന്ന് പോലും സംശയിച്ചു പോയി ..
''സ്മിത ...വേണ്ട ..''
തൊഴിക്കാൻ കാലുയർത്തിയ സ്മിതയെ ബാലേട്ടൻ തടഞ്ഞു ,
''അർജുൻ ,നമുക്കിവനെ പെട്ടെന്ന് മാറ്റണം ,....ബാക്കിയൊക്കെ അവിടുന്നാകാം .''
''ചതുപ്പിലേക്ക് കൊണ്ട് പോയാലോ ..?''
''വേണ്ട , അവിടേക്കുള്ള പോക്ക് വരവ് ആളുകൾ ശ്രദ്ധിക്കും ..''
''വാസുകിയുടെ അടുത്തേക്ക് കൊണ്ട് പോയാലോ ''
''അവർ വരാൻ വൈകും ,അത് വരെ സേഫായി വയ്ക്കാൻ ഒരിടം കണ്ടെത്തണം .കൂടുതൽ ദൂരം ഇവനെയും കൊണ്ട് യാത്ര ചെയ്യുന്നതും റിസ്‌ക്കാണ് .... ''
''എങ്കിൽ ,ഞങ്ങളുടെ തോട്ടത്തിലേക്ക് പോയാലോ ,പുഴക്കരയിൽ ഇവനെ കൊണ്ടിടാൻ പറ്റിയ സ്ഥലമുണ്ട് ...''
നേരത്തെ അമ്മയോടൊപ്പം പോയപ്പോൾ പുതുതായി പണിതിട്ടിരിക്കുന്ന ഹട്ടുകളിൽ ഒന്നിൽ കണ്ണുടക്കിയതാണ് ,പുഴയോട് ചേർന്നാണ് അത് നിർമ്മിച്ചിരിക്കുന്നത് ,മാത്രമല്ല ഒന്ന്
💬 Comments
View all comments