0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.1K

എന്നെയൊന്നു തറപ്പിച്ചു നോക്കി ,അന്നേരത്തെ ഭാവം കണ്ടിട്ട് അവർ എന്തെങ്കിലും പറഞ്ഞേക്കുമോ എന്ന് പോലും തോന്നി പോയി ,അമ്മയോട് സംസാരിക്കുന്നതിനിടയിൽ ഇടയ്ക്കിടെയുള്ള ആ നോട്ടത്തെ ഫേസ് ചെയ്യാനാകാതെ ഞാൻ പയ്യെ അവിടുന്നു മാറി..

''അർജുൻ ,''

വിളിച്ചത് പൊലീസുകാരി പ്രിയയാണ് .. ,

''മാഡം പറയു , ,''

''ഒന്ന് നേരിട്ട് കാണണം ,സ്ഥലം ഞാൻ പറയാം..,''

കൂടുതൽ പറയാതെ ഫോൺ കട്ടായി..എന്തെങ്കിലും ഇൻഫോർമേഷൻ ഗായത്രിയിൽ നിന്നുമുണ്ടാകും അതാണ് കാണാൻ പറഞ്ഞത്.. ഇന്നലെ അവർ തന്ന വിവരങ്ങളാണ് വൈത്തിയെ കുടുക്കാൻ സഹായിച്ചത്....

''അർജുൻ ,നീയെവിടെ ,''

''ഞാൻ പുറത്തുണ്ട് ,''

''ഇങ്ങോട്ടു വാ....''

അമ്മയാണ് , ചെല്ലുമ്പോൾ അവർ ഡോക്ടറുമായി സംസാരിച്ചു നിൽക്കുകയാണ്...

''നീ വല്യമ്മയെ വീട്ടിലാക്കി വാ ,ഞാനിവിടെ ജയയുടെ കൂടെ നിൽക്കാം...''

''.വേണ്ട ചേച്ചി ചേച്ചി നാത്തൂനെയും കൂട്ടി പൊയ്ക്കോ അവിടെ എല്ലാവരുമുള്ളതല്ലേ.എനിക്കിവിടെ എന്തെങ്കിലും സഹായത്തിനു അർജുനെ നിർത്തിയാൽ മതി..''

കുടുക്ക് വരുന്ന വഴി ,എങ്ങനെയെങ്കിലും ചെറിയമ്മയെ ഒഴിവാക്കാൻ നോക്കുമ്പോൾ ,,

'' അർജുൻ ഞാനൊന്നു ഫ്രഷായി വരാം.ഇവിടെ തന്നെ നിൽക്കണേ ,മരുന്നോ മറ്റോ വാങ്ങാനുണ്ടെങ്കിൽ പൈസ പേഴ്സിലുണ്ട്..''

അമ്മയും വല്യമ്മയും പോയപ്പോൾ ചെറിയമ്മ എന്നെയവിടെ നിർത്തി ഡ്രെസ്സ് കൊണ്ട് വന്ന പാക്കെറ്റുമെടുത്തു മുകളിലേക്ക് പോയി..

''ജയദേവിന്‍റെ ആരെങ്കിലുമുണ്ടോ ,''

ഐ സി യുവിലെ നേഴ്സ് ആണ് , ഞാൻ ചെന്ന് പ്രിസ്ക്രിപ്ഷൻ വാങ്ങി ഫർമസിയിലേക്ക് നടന്നു.. മരുന്നൊക്കെ വാങ്ങി കൊടുത്തു കുറച്ചു നേരം മൊബൈലിൽ കുത്തിയിരുന്നപ്പോഴേക്കും ചെറിയമ്മ ഫ്രഷായി വന്നു ,ഇളം നീല സാരി അവരെ കുറച്ചു കൂടി സുന്ദരിയാക്കിയിട്ടുണ്ട് ,പക്ഷെ എന്തോ

💬 Comments

View all comments