0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.1K

ഇന്നലെ വൈത്തി കുനിച്ചു നിർത്തി അടിക്കുന്ന രംഗമാണ് മനസ്സിൽ ,

''കാന്റീൻ അപ്പുറമുണ്ട് ,എന്തെങ്കിലും കഴിച്ചാലോ ,''

''ചെറിയമ്മ പോയി വാ ,ഞാനിവിടെ നിന്നോളം'''

''വേണ്ട ,എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്റെ മൊബൈലിൽ വിളിക്കും ,ചേച്ചി പറഞ്ഞായിരുന്നു നീയും രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നു ,വാ ...''

മടിയോടെയാണെങ്കിലും നിർബന്ധത്തിനു വഴങ്ങി കൂടെ പോകേണ്ടി വന്നു ,,,,

'' അർജുൻ കഴിക്കുന്നില്ലേ ,''

''ഇല്ല ചായ മതി...''

''അത് പറ്റില്ല നമുക്ക് പുട്ടും കടലയും കഴിക്കാം എന്താ '''

'' ഉം..''

''ഡോക്ടർ കുറെ തവണ ചോദിച്ചു വീണത് തന്നെയാണോന്നു ,തല നല്ല പോലെ ഇടിച്ചിട്ടുണ്ടത്രെ.തലയ്ക്കുള്ളിൽ ഇഞ്ചുറി വല്ലതുമുണ്ടെങ്കിൽ സ്കാൻ ചെയ്തു നോക്കിയാലേ അറിയൂ.....അർജുൻ പേടിക്കേണ്ട, നീയും ജയനുമൊക്കെ എനിക്ക് ഒരു പോലെയാ ,അത് കൊണ്ട് നടന്നത് ആരോടും പറഞ്ഞിട്ടില്ല ,ഇനി പറയുകയുമില്ല.. വേണമെങ്കിലെനിക്ക് എന്നെ കേറിപിടിക്കാൻ നോക്കിയപ്പോൾ മോൻ വന്നു രക്ഷിക്കാൻ ശ്രമിച്ചതാണെന്നു പറയാം.പക്ഷെ.''

ചെറിയമ്മ എന്‍റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി.. ഇവരെ സമ്മതിക്കണം ,എത്ര വിദഗ്ധമായാണിവർ എന്നെ പ്രതിയാക്കി മാറ്റുന്നത്... മറുപടി പറയാതെ ഞാൻ ചായ പകുതിയാക്കി എഴുന്നേറ്റു..ഇനി ജയന്റെ തലകറക്കവും മറ്റും എന്നെ കൂടുതൽ കുഴപ്പത്തിലാക്കാനുള്ള തള്ളയുടെയും മോന്റെയും അടവാണോ..?..

''ഡോക്ടർ വരാൻ കുറച്ചു വൈകുമെന്നാണ് പറഞ്ഞത് , ഇനിയിപ്പോൾ ഇവിടെ അധികം ആവശ്യമൊന്നുമില്ല..ഇന്നലെ ഉറങ്ങാത്ത കൊണ്ട് വല്ലാത്ത ക്ഷീണം ഞാൻ കുറച്ചു നേരമൊന്നു കിടക്കാൻ പോവുകയാ.അർജുനും ഉറക്കം ശരിയായിട്ടുണ്ടാകില്ലല്ലോ..405 ആണ് റൂം നമ്പർ..''

ചെറിയമ്മ അതും പറഞ്ഞിട്ട് പേഴ്സിൽ നിന്നൊരു ഡയറി മിൽക്ക് എടുത്തു എന്‍റെ കയ്യിൽ തന്നിട്ട് ലിഫ്റ്റ് ന് അടുത്തേക്ക്

💬 Comments

View all comments