0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.2K

......ഇപ്പോഴാ ഒരു സമാധാനമായത് .ആട്ടെ നീയപ്പൊഴാ വരുന്നത് ? ''

''എന്തിനാടി ?''

'' അതൊക്കെ നേരിട്ട് പറയാം ,ഒന്ന് വേഗം വാടാ തെമ്മാടി ,.... ''

''ചേച്ചി ഞാൻ വിളിക്കാം ,എനിക്കെ കുറച്ചു പണിയുണ്ട് ,... ''

''അർജുൻ ,''

പ്രിയയെ കണ്ടു ബാക്കി പറയാതെ ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു .. പരിഭ്രമിച്ചു ചുറ്റും നോക്കി കൊണ്ടാണവർ അടുത്തേക്ക് വന്നത് ,

'' ..എന്ത് പറ്റി ? ''

''പറയാം , നമുക്കൊന്ന് കുറച്ചു സേഫായ സ്ഥലം നോക്കിയാലോ ? ''

കാര്യമായ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ട്.അത് കൊണ്ട് കൂടുതൽ സംസാരിക്കാതെ ഞാൻ അവരെയും കൂട്ടി പുറത്തേക്ക് നടന്നു.. ക്യാന്റീനിന് കുറച്ചു മാറി ഒരു പഴയ കോളേജ് ബസ് നിർത്തിയിട്ടുണ്ട്..അധികമാരും ശ്രദ്ധിക്കാത്ത സ്ഥലമാണ്..മുൻപ് ഈ ഹോസ്പിറ്റലിന്റെ നഴ്സിംഗ് കോളേജ് ആ ഭാഗത്തായിരുന്നു ,ഇപ്പോഴത് ഇവിടുത്തെ കുട്ടികളുടെ പ്രണയ സല്ലാപങ്ങളുടെ കേന്ദ്രമാണ് ,ബസിന്റെ മറവും ,മരങ്ങളും ഒക്കെ കൂടി വേണ്ടതിൽ കൂടുതൽ സൗകര്യം ..

'' എന്താ മാഡം എന്ത് പറ്റി ? ''

'' കുറച്ചു സീരിയസ് ആണ് ,വൈത്തിയെ തിരക്കി ആളുകൾ പരക്കം പായുന്നുണ്ട് ,''

''പായട്ടെ ,എത്രയോടിയാലും അവർക്കവനെ കിട്ടാൻ പോകുന്നില്ല , നിങ്ങൾ അക്കര്യമോർത്തു പേടിക്കേണ്ട കാര്യമില്ല..''

''അതല്ല അർജുൻ , ,എനിക്കെന്തോ ? ''

''കാര്യം പറയു ? ''

'' സാധാരണ ഗായത്രി മാഡം രാവിലെ ഏതെങ്കിലുമൊക്കെ നമ്പറുകളിൽ നിന്നു കോൺടാക്ട് ചെയ്യാറുണ്ടു പക്ഷെ ഇന്നിത് വരെ ഒരു മെസേജ് പോലും

💬 Comments

View all comments