0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.2K

വന്നിട്ടില്ല ,''

''അവിടെ അവരുടെ സ്വാമിയുടെ ജന്മദിനാഘോഷങ്ങൾ നടക്കുകയല്ലേ ,അതിന്റെ തിരക്കിലായിരിക്കും , ''

''ഞാനും അങ്ങനെയാണ് കരുതിയത് പക്ഷെ കുറച്ചു മുന്നേ തൊട്ട് ആരൊക്കെയോ എന്നെ ഫോളോ ചെയ്യുന്ന പോലെ , ''

''നിങ്ങൾ പറഞ്ഞു വരുന്നത് ? ''

''യെസ് .....വൈത്തിയെ കുടുക്കാൻ സാധാരണക്കാർക്ക് ആകില്ലെന്ന് അരുണിനറിയാം , , മാത്രമല്ല ഗായത്രി മാഡവും വൈത്തിയും അത്ര നല്ല രസത്തിലുമല്ല..''

''നിങ്ങൾ ഗായത്രിയെ അങ്ങോട്ട് വിളിച്ചിരുന്നോ , ''

''ഉവ്വ് ,അത്യവശ്യമുണ്ടെങ്കിൽ മാത്രം വിളിക്കാൻ തന്നിരുന്ന നമ്പറും സ്വിച്ച് ഓഫ് ആണ്...അർജുൻ ,................''

പെട്ടെന്നുള്ള ആ വിളിയിൽ ഒരപകട സൂചനയുണ്ടായിരുന്നു , അടുത്ത നിമിഷം പ്രിയ മുന്നോട്ടാഞ്ഞു ഇരുകൈകളും കൊണ്ട് എന്നെ കെട്ടിപ്പുണർന്നു നെഞ്ചിലേക്ക് മുഖമർത്തി....

''പ്ലീസ് ഹഗ് മി , , ''

മന്ത്രിക്കും പോലെയാണ് അവളതു പറഞ്ഞത്...അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ കുഴപ്പമുണ്ടെന്നു മാത്രം ഉറപ്പായി ,അവൾ പറഞ്ഞത് പോലെ അവരെ അമർത്തി കെട്ടിപ്പിടിച്ചു നെറുകയിൽ ചുണ്ടമർത്തി പതിയെ ഇടംകണ്ണിട്ടു നോക്കി...ഒരു കറുത്ത ഷർട്ട് ധരിച്ച യുവാവ് ഞങ്ങളെ നിരീക്ഷിച്ചു കൊണ്ട് അവിടെ നിൽപ്പുണ്ട്....

''അതിവിടുത്തെ നഴ്‌സിംഗ് പിള്ളേരാടാ ,വാ പോകാം..''

മൂത്രമൊഴിക്കാനോ മറ്റോ പോയ അയാളുടെ കൂട്ടുകാരൻ ഞങ്ങളെ നോക്കി അർത്ഥം വച്ചു തലയാട്ടി കടന്നു പോയി.കൂടെ ആ കറുത്ത ഷർട്ടുകാരനും..

''അയാൾ പോയി , ''

''സോറി ട്ടോ അർജുൻ , പെട്ടെന്ന് അരുണിന്റെ ആളെ പോലെ തോന്നി , ഈ ഒരു ഏരിയയിൽ നഴ്സിംഗ് പിള്ളേരുടെ ചുറ്റിക്കളി സ്ഥിരമായതു കൊണ്ട് അരുമങ്ങനെ ശ്രദ്ധിക്കില്ല....അതാ ഞാൻ

💬 Comments

View all comments