Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
..''
''ഓ അത് സാരമില്ല ,നിങ്ങൾക്കിന്നു ഡ്യൂട്ടി ഇല്ലേ , ഗായത്രി മാഡത്തിന്റെ ആളായത് കൊണ്ട് എനിക്കങ്ങനെ വല്യ ഡ്യൂട്ടി ഒന്നുമില്ല..''
''ഫാമിലി ,, ''
''ഭർത്താവു മരിച്ചു പോയി ,രണ്ട് കുഞ്ഞുമക്കളും അമ്മയും..''
ഞാൻ തെല്ലു അതിശയത്തോടെ അവരെ നോക്കി ഇവർക്ക് രണ്ട് മക്കളോ , കണ്ടാൽ പറയുകയേ ഇല്ല..എന്‍റെ ഉള്ളു വായിച്ചെടുത്ത പോലെ അവരൊന്നു ചിരിച്ചു..
'' പ്രേമിച്ചു കെട്ടിയതാ , രണ്ട് മക്കളേം കുറെ കടോം തന്നു ആളൊരു അപകടത്തിൽ അങ്ങ് പോയി....''
കണ്ണ് നനയുന്നത് ഞാൻ കാണാതിരിക്കാൻ അവർ മുഖം തിരിച്ചു കളഞ്ഞു..
''എന്നാ പൊയ്ക്കോട്ടേ , മക്കളും അമ്മയും മാത്രമേ വീട്ടിലുള്ളു..കുറച്ചു മുന്നേ ആരൊക്കെയോ വീട്ടിൽ തിരക്കി ചെന്നെന്നു പറഞ്ഞു അമ്മയാകെ പേടിച്ചിരിക്കുകയാ..''
''നിങ്ങളങ്ങോട്ടു പോയാൽ , സാരമില്ല അവന്മാർ എന്നെ കിട്ടിയില്ലെങ്കിൽ കുഞ്ഞുങ്ങളെയും അമ്മയെയുമായിരിക്കും ദ്രോഹിക്കുക.. ''
''പ്രിയ ....''
നടക്കാൻ തുടങ്ങിയ അവരെ ഞാൻ തിരികെ വിളിച്ചു ,,ഇവരുടെ സംശയം പോലെ ഗായത്രിക്ക് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രിയയിലേക്കും തുടർന്ന് എന്നിലേക്കും അധിക ദൂരമില്ല ,അത് കൊണ്ട് ഇവരെ അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല ..
'' തല്ക്കാലം നിങ്ങൾ വീട്ടിലേക്ക് പോകാതെ എന്റെ കൂടെ നിലക്ക് , അമ്മയെയും കുട്ടികളെയും നമുക്ക് സേഫായി മാറ്റാം.. ''
''അത് വേണ്ട അർജുൻ ,, അവന്‍റെ ശ്രദ്ധ നിങ്ങളിലേക്ക് മാറും..''
''സാരമില്ല , എന്തായാലും നമ്മള് ഇറങ്ങി തിരിച്ചില്ലേ, വരുന്നത് അന്നേരം നോക്കാം..''
മറുപടിക്ക് കാക്കാതെ ബാലേട്ടനെ വിളിച്ചു പ്രിയയുടെ അമ്മയെയും കുട്ടികളെയും കത്രീനയുടെ അടുത്തേക്ക് മാറ്റാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കി..
''ഇതാ
💬 Comments
View all comments