Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
ഇവിടെയിരുന്നോളു ,ഞാനിപ്പോൾ വരാം ''
പറഞ്ഞിട്ട് ഞാൻ ഇന്നോവയിൽ നിന്നിറങ്ങി താഴേക്ക് നടന്നു.നടവഴിയിൽ കയറിയതേയുള്ളു പെട്ടെന്ന് പുഴക്കരയിൽ നിന്നു ഒരു ചൂളം വിളി മുഴങ്ങി , മൂന്നു നാലു പേർ എവിടെ നിന്നെന്നറിയാതെ കുതിച്ചു എന്‍റെ മുന്നിലേക്കെത്തി ,അതിലൊരാൾ ഇന്നലെ കണ്ട പയ്യനാണ്..എന്നെ മനസ്സിലായപ്പോൾ അവൻ പരിചയ ഭാവത്തിൽ ചിരിച്ചു...
''ബാലേട്ടൻ ? പുഴക്കക്കരെ കാറിലുണ്ട് , ''
''അവൻ ? ''
''നേരത്തെ വെള്ളം കൊടുത്തു , കുറച്ചു അടങ്ങിയിട്ടുണ്ട് ,കാണണോ ? ''
''വേണ്ട , , ശ്രദ്ധിക്കണം ,എന്തെങ്കിലും ആവശ്യത്തിന് തോട്ടത്തിലെ പണിക്കാരു വരാൻ സാധ്യതയുണ്ട്..അത് ശ്രദ്ധിച്ചോളണം ,,''
അവൻ ശരി വയ്ക്കുന്ന ഭാവത്തിൽ തലയാട്ടി ..
''ബാലേട്ടനെ വിളിക്കണോ ,''
''ഇപ്പൊ വേണ്ട ,, കാണുമ്പോൾ വന്നു പോയെന്നു പറഞ്ഞേക്കു .''
''ഇത് നിങ്ങളുടെ തോട്ടമാണോ ,,''
തിരികെ വരുമ്പോൾ പ്രിയ ഫാം ഹൗസിനു മുറ്റത്തെ ചെടികൾ നോക്കി നിൽക്കുകയാണ് ...
''അമ്മയുടെ കളക്ഷൻ ആണ് ...''
അതെയോ ,നല്ല രസമുണ്ട് ,വീട് പണി കഴിയട്ടെ എന്നിട്ടു വേണം ഇത് പോലൊരു പൂന്തോട്ടം എനിക്കുമുണ്ടാക്കാൻ ,ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാ ചുറ്റും പൂന്തോട്ടമുള്ള ഒരു വീട് ,പക്ഷെ എന്ത് ചെയ്യാം ഈ പ്രായം വരെ വാടകവീടുകൾ മാറി കഴിയാനാ യോഗം ,ഒരു പാട് പ്രതീക്ഷകളോടെയാ ബിസിനെസ്സുകാരനെ പ്രേമിച്ചു കെട്ടിയതു ,സ്വന്തം വീട് കുട്ടികൾ ,അല്ലലില്ലാത്ത ജീവിതം ,പക്ഷെ ദൈവം സമ്മതിക്കേണ്ടേ ,പക്ഷെ ഇപ്പൊ പത്തു സെന്റ് സ്ഥലം സ്വന്തമായുണ്ട് ,കൂടെ നിന്നതിനു ഗായത്രി മാഡത്തിന്റെ സമ്മാനം ..''
അവർ വേദന നിറഞ്ഞ
💬 Comments
View all comments