Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
ഒരു ചിരി സമ്മാനിച്ച് ഇന്നോവയിലേക്ക് കയറി ..ഇവരെ തൽക്കാലം അഞ്ചു ചേച്ചിയുടെ അടുത്താക്കാം , കുറെ സമയമായി പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കാളുകൾ വന്നു കൊണ്ടേയിരിക്കുന്നു ...തിരിച്ചു വിളിക്കും മുന്നേ ട്രൂ കോളറിൽ നോക്കി ,സോമരാജൻ എസ് ഐ ..
എസ് ഐ സോമരാജന്റെ വീട് കണ്ടു പിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല , അമ്പലം കടന്നു നാലഞ്ച് കിലോമീറ്റെർ പോയാൽ മതി ..എന്നെ കാത്തു ഒരു ലുങ്കിയുടുത്തു മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു അയാൾ ,,
''വൈത്തിയെവിടെ ? ''
അയാൾ ഇന്നോവയ്ക്കുള്ളിലേക്ക് നോക്കി കൊണ്ടാണ് ചോദിച്ചത്..
''സേഫായി ഞങ്ങളുടെ കയ്യിലുണ്ട്..''
''അർജുൻ...നിന്‍റെ കുടുംബത്തെ അറിയുന്നത് കൊണ്ട് പറയുന്നതാണ് വൈത്തിയോടും അരുണിനോടുമൊന്നും കളിയ്ക്കാൻ നിൽക്കേണ്ട , അവരൊക്കെ നീ ചിന്തിക്കുന്നതിനും മേലെയുള്ള ആളുകളാണ് ,നിനക്കറിയുമോ വൈത്തിയെ തേടി അവന്‍റെ ആളുകൾ ഇപ്പോൾ ഈ നാട് അരിച്ചു പെറുക്കുന്നുണ്ട് ..നിങ്ങളാണ് അവനെ പൊക്കിയതെന്നു അവരറിഞ്ഞാൽ പിന്നെ....നിന്‍റെ കുടുംബത്തെ അറിയുന്നത് കൊണ്ടും..ചെറിയ പ്രായമല്ലേ എന്ന് കരുതിയുമാണ് ഞാൻ അവർക്ക് വിവരങ്ങൾ കൈമാറാത്തതു ,നോക്ക്...ഇനിയും വൈത്തിയെ വിട്ടയച്ചില്ലെങ്കിൽ എനിക്ക് ആ തീരുമാനം മാറ്റേണ്ടി വരും ,...''
''ഭീഷണിയാണോ ? ''
അയാൾ എന്‍റെ നേരെയൊന്നു തറപ്പിച്ചു നോക്കി..പിന്നെ എന്തോ ഓർത്തെന്ന പോലെ മുഖത്തൊരു സൗഹൃദ ഭാവം വരുത്തി ..
''വാ അകത്തിരുന്നു സംസാരിക്കാം ,''
'' വേണ്ട വിളിച്ച കാര്യം അറിഞ്ഞല്ലോ ,ഇനി എനിക്ക് പോകാമല്ലോ അല്ലെ , ''
''അർജുൻ..നീ ചെറിയ പ്രായമാണ് , വെറുതെ അപകടത്തിൽ ചെന്ന് ചാടേണ്ട..വിട്ടേക്ക് , വൈത്തിയും അരുണുമൊക്കെ വിചാരിക്കുന്നതെ തല്ക്കാലം ഈ
💬 Comments
View all comments