0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.2K

കൂട്ടിക്കോ , കൂടുതൽ ചെറയാണ്ട് അകത്തു പോയി ഇരുന്നോണം , ,ഇല്ലെങ്കിൽ ...''

'' അതിനു നിങ്ങൾ വേറെ ആളെ നോക്കണം , ഈ ഗീതയെ അതിനു കിട്ടില്ല ,ഇന്നത്തോടെ മതി ,പിള്ളേര് വന്നാൽ അവരെയും കൂട്ടി ഞാൻ ഇറങ്ങും ,''

''നീ ഒരു മൈരിലും പോകില്ല ,ചവിട്ടി കൂട്ടി ഞാൻ ഇതിനകത്തിട്ടു പൂട്ടും...''

''.എന്നാൽ ഇപ്പൊ തന്നെ ചവിട്ടിക്കൂട്ടാൻ പറ്റുമോന്നു നോക്ക് ,കാല് ഞാൻ കൊത്തും ,,''

'' ഡി ...നിന്നെ ഞാൻ..''

അടി കൊണ്ട് തലകറങ്ങി ആ സ്ത്രീ നിലത്തേക്കിരുന്നു..നോക്കുമ്പോൾ അയാൾ അവരുടെ മുടിക്ക് കുത്തിപ്പിടിച്ചു മുറിയിലേക്ക് വലിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയാണ്..പാതി ബോധത്തിലും അവർ കാലുയർത്തി അയാളുടെ അടിനാഭിക്ക് ഒരു തൊഴി കൊടുത്തു..ശരിക്ക് കൊണ്ടില്ലെങ്കിലും അതയാളെ കൂടുതൽ പ്രകോപിച്ചു .കയ്യെത്തിച്ഛ് ഒരു ജനൽപ്പടിയിൽ ഇരുന്ന ഫ്ലവർ വെയിസ് എടുത്തു അവർക്ക് നേരെ ഓങ്ങുന്നതു കണ്ടു ഞാൻ കുതിച്ചു പിന്നിൽ നിന്നു സർവ്വശക്തിയുമെടുത്ത് ഒറ്റ ചവിട്ടു കൊടുത്തു...

പ്രതീക്ഷിക്കാത്തതായതു കൊണ്ട് ബാലൻസ് തെറ്റി നിലത്തേക്ക് വീഴാൻ പോയ അയാളുടെ കയ്യിൽ നിന്നാ ഫ്ലവർ വേസ് പിടിച്ചു വാങ്ങിയ സ്ത്രീ സർവശക്തിയും സംഭരിച്ചു ആഞ്ഞടിച്ചത് മുട്ടിന്റെ ചിരട്ട നോക്കിയായിരുന്നു....

''ആ......''

വേദന കൊണ്ട് അലറിക്കൊണ്ടയാൾ മുട്ട് കാൽ പൊത്തിപ്പിടിച്ചു നിലത്തേക്ക് വീണു കിടന്നുരുണ്ടു.. അലറിച്ച കേട്ടു ആരെങ്കിലും വന്നാൽ ,,ഞാൻ ഓടി പോയി വാതിൽ കുറ്റിയിട്ടു ,

എന്തോ അന്നേരം തോന്നിയത് അതാണ് , , വാതിലടച്ചു സോഫയിൽ നിന്നു വിരി വലിച്ചെടുത്തു അടുത്തേക്ക് ചെല്ലുമ്പോൾ സോമരാജാന്‍റെ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് വ്യക്തമായി കണ്ടു..അടിയുടെ അയത്തിൽ

💬 Comments

View all comments