0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.2K

അടിമയെ പോലെ വച്ചു വിളമ്പി തന്നില്ലേ , നിനക്ക് വേണ്ടപ്പോഴൊക്കെ കൂടെ കിടന്നു തന്നിട്ടില്ലേ ,നീയുണ്ടാക്കി തന്ന രണ്ടെണ്ണത്തിനെയല്ലേ ഞാൻ പെറ്റു വളർത്തിയത് , എന്നിട്ടിപ്പോൾ നീയെന്നെ വിളിച്ചത് വേശ്യയെന്ന് ,ഏതായാലും അക്കാര്യത്തിൽ നിന്നോട് നന്ദിയുണ്ട് ,ഇനിയെങ്ങനെ ജീവിക്കും എന്നാലോചിക്കുമ്പോഴാ നീയാ പേര് വിളിച്ചത് ..എന്നാ പിന്നെ ഇനി മുതൽ ആ തൊഴില് തന്നെയങ്ങു നോക്കാം ,ആറ്റു നോറ്റു കിട്ടിയ സർക്കാർ ജോലി പോലും നിന്‍റെ ഇഷ്ടത്തിന് വേണ്ടിയാ ഞാൻ ഉപേക്ഷിച്ചത്..ഇനിയീ നാൽപ്പതു വയസ്സിൽ എനിക്ക് വേറെ ജോലിയൊന്നും കിട്ടാൻ പോകുന്നില്ല ,അത് കൊണ്ട് ഒരു കിലോ അരി വാങ്ങാൻ കാശു തരുന്നവനായാലും ഞാൻ കിടന്നു കൊടുക്കും..ഞങ്ങൾക്ക് തിന്നാൻ തന്നതിന്റെ കണക്കു പറഞ്ഞ നിന്‍റെ കാശു കൊണ്ട് ഒരു അരിമണി പോലും എനിക്കും എന്‍റെ മക്കൾക്കും വേണ്ട.''

''ഗീതേ ,ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ,നീയത് വിട്ട് കള ,''

''എന്നിട്ടു ?ബാക്കി പറ...വീണ്ടും കണ്ടവളുമാരുടെ അടുത്ത് നിരങ്ങി വരുന്ന നിന്‍റെ വിഴുപ്പലക്കി ,വച്ചു വിളമ്പി നിന്റെയും നീ കാണിച്ചു തരുന്നവരുടെയും കൂടെ തുണിയഴിച്ചു കിടന്നു കാലം കഴിക്കാം അല്ലെ ,നാളെ എന്റെ പെൺകുട്ടികളെ ചൂണ്ടി കാണിച്ചു അവരെ കൂടി കൂട്ടിക്കൊടുക്കാൻ പറഞ്ഞാലും അനുസരണയുള്ള ഭാര്യയായി ജീവിക്കണം ,.. അതിനേക്കാൾ ആത്മാഭിമാനത്തോടെ ജീവിക്കാം ടൗണിലെ ബസ് സ്റ്റാൻഡിൽ പോയി ആരെയെങ്കിലും കയ്യും കാലും കാണിച്ചു വിളിച്ചു കൊണ്ട് പോയി അരമണിക്കൂർ ഏതെങ്കിലും കുറ്റിക്കാട്ടിൽ കിടന്നു കാര്യം നടത്തി കൊടുത്താൽ ... ''

പറഞ്ഞു കൊണ്ടിരിക്കെ അവർ പെട്ടെന്ന് തിരിഞ്ഞു എന്നെ കുറച്ചു നേരം തറപ്പിച്ചു നോക്കി ,,..

''എടാ

💬 Comments

View all comments