0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7K

ഭാഗ്യമായി ,ആകാശ് മാത്രമാണെങ്കിൽ പ്രശ്നമില്ല ,പക്ഷെ ഈ സമയത്തു ഒരു സ്ത്രീയെ കൂടെ കണ്ടാൽ വിവരം നിമിഷം കൊണ്ട് അച്ഛന്റെ ചെവിയിലെത്തും....പിന്നെത്തെ കാര്യം ചിന്തിക്കുന്നതിനപ്പുറമായിരിക്കും ..ഏതായാലും ആരുടെയും കണ്ണിലെ പെടാതെ വല്യമ്മയുടെ വീടിനരികിൽ വരെ എത്താൻ കഴിഞ്ഞു ..ഒന്ന് കൂടി ചുറ്റും ശ്രദ്ധിച്ചു മതിലിനോട് ചേർത്ത് നിർത്തി.ഒരു മുൻകരുതൽ എന്ന നിലയിൽ ആകാശിനെ കാറിനടുത്തു നിർത്തി സ്മിതയെ ഇടവഴി അവസാനിക്കും വരെ കൊണ്ടാക്കി.

''ഇനി ഞാൻ പൊയ്ക്കൊള്ളാം ,..''

'' ശ്രദ്ധിക്കണം ,രാത്രി ലൈറ്റുകൾ ഇടുന്നതു പരമാവധി ഒഴിവാക്കണം.. ''

''ഉം. അർജുൻ.. ഒരു നിമിഷം ..''

ഒന്ന് രണ്ടു സ്റ്റെപ് നടന്ന ശേഷം അവരെന്‍റെ അടുത്തേക്ക് തിരിച്ചു വന്നു ,കണ്ണുകളിലെ തിളക്കം ആ മങ്ങിയ ഇരുട്ടിലും എനിക്ക് വ്യക്തമായി കാണാം ,,

''താങ്ക്സ് ......''

കൈ ഉയർത്തി എന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടി മാടിയൊതുക്കി അവർ പെരുവിരലിൽ ഉയർന്നു ,,,നെറ്റിയിൽ നനുത്ത അധരങ്ങളുടെ സ്പർശം ..

''ഒരിക്കലും കരുതിയില്ല ഈ രൂപത്തിൽ ആ പേ പിടിച്ച നായയെ എന്‍റെ മുന്നിൽ കിട്ടുമെന്ന് , ഇനി പറ ഞാനെന്താ നിനക്ക് വേണ്ടി ചെയ്യണ്ടത് .. ''

''തൽക്കാലം നിങ്ങൾ പോയി കിടന്നുറങ്ങു ,ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം ,ഇവിടെ അധികനേരം നിൽക്കുന്നത് റിസ്‌ക്കാണ്‌ പൊയ്ക്കൊള്ളൂ ''

'' ആ പേ നായയെ കണ്ടിട്ട് ഇന്ന് ഞാൻ എങ്ങനെ ഉറങ്ങാനാണ് ,,ഇവനും കൂട്ടരുമാണ് എന്‍റെ മോളെ അന്ന് രാത്രി , ''''

''ചേച്ചി കരയല്ലേ ,പറയുന്നത് കേൾക്കു മോളവിടെ ഒറ്റയ്ക്കല്ലേ ,.. ''

''അവൾ ഞാൻ പോരും

💬 Comments

View all comments