0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.2K

''ഭർത്താവുണ്ടെങ്കിൽ പിന്നെ ജോലിക്ക് നോക്കി നടക്കുന്നതെന്തിനാ ,അതും ഈ പ്രായത്തിൽ ''

''അമ്മെ വെറുതെ പൊട്ടത്തരം പറയല്ലേ ,ഭർത്താവുണ്ടെങ്കിൽ ജോലിക്ക് നോക്കിക്കൂടെ ,ഇതിപ്പോ അയാളുമായി പിണങ്ങി ഡൈവോഴ്‌സിന് നോക്കുവാണു .അവർക്കും കുട്ടികൾക്കും ജീവിക്കേണ്ടേ ..ആന്റിയുടെ വീട്ടിൽ വച്ച് ജോലിക്കാര്യം പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് അമ്മയെ ഒന്ന് കാണാൻ ''

''അതിനു ഞാനിപ്പോ എവിടുന്നു ജോലി സംഘടിപ്പിച്ചു കൊടുക്കാനാ ''

''അമ്മ അച്ഛനോട് പറഞ്ഞാൽ .....രണ്ടു പെൺകുട്ടികളാണമ്മേ അവർക്ക് ''

''ഓ അതാണ്‌ എന്റെ മോന് സെന്റി തോന്നാനുള്ള കാരണം അല്ലെ , ഏതായാലും ഞാനൊന്നു പരിചയപ്പെടട്ടെ ,നീ ടയറു മാറ്റ് ..'''

'അമ്മ ഇന്നോവയ്ക്ക് അടുത്തേക്ക് നടക്കുമ്പോൾ പറഞ്ഞ കള്ളങ്ങൾ പൊളിയുമോ എന്നായിരുന്നു പേടി ,

''എന്താണ് മോനെ ചുറ്റിക്കളി വല്ലതുമാണോ ?''

എന്റെ മുഖഭാവം മാറുന്നത് കണ്ടു ചേച്ചി അടുത്തേക്ക് വന്നു ..

''പോ ചേച്ചി ,ഇതങ്ങനെയൊന്നുമല്ല ,ഞാൻ പിന്നെ പറഞ്ഞു തരാം ''

അമ്മയെ കണ്ടു ഗീതേച്ചി പുറത്തേക്കിറങ്ങി ,രണ്ടു പേരും കുറെ നേരമായി സംസാരിക്കുന്നു ,ടയറു മാറ്റുന്ന കാര്യമൊക്കെ വിട്ടു ഞാനും അഞ്ജു ചേച്ചിയും അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ട് കാറിൽ ചാരി നിന്നു .വർത്തമാനമൊക്കെ കഴിഞ്ഞു ഇരുവരും ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു കാര്യങ്ങൾ എന്തായെന്നറിയാനായി മനസ്സ് വ്യഗ്രത പൂണ്ടു ..

''എന്റെ മോൻ ഒരു കാര്യം പറഞ്ഞിട്ട് ചെയ്തു കൊടുത്തില്ലെന്നു വേണ്ട , ഒന്ന് രണ്ടു മാസം ഇവര് നമ്മുടെ തോട്ടത്തിലെ കാര്യങ്ങള് നോക്കട്ടെ ,അവിടെയിപ്പോ റിസോർട്ടും മറ്റും വരികയല്ലേ കണക്കും ,കൃഷി കാര്യങ്ങളും നോക്കാൻ ആളുണ്ടെങ്കിൽ ഞാനെപ്പോഴും അങ്ങോട്ട്

💬 Comments

View all comments