0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.2K

ഓടേണ്ടല്ലോ , ശമ്പളമൊക്കെ അച്ഛനോട് കൂടി ആലോചിച്ചിട്ട് ഞാൻ പറയാം ..പോരെ ..താമസം വേണമെങ്കിൽ തോട്ടത്തിലെ ഔട്ട് ഹൗസിലോ ,ചതുപ്പിലെ വീട്ടിലോ നോക്കാം ''

ഗീതേച്ചിയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു ,തൽക്കാലത്തേക്ക് ഒരു ജോലി ശരിയായിരിക്കുന്നു..ഇനി താമസിക്കാൻ അമ്മ പറഞ്ഞത് പോലെ ചതുപ്പിലെ വീട് ,അവിടെയിപ്പോൾ സ്മിതയും മോളുമുണ്ട്..പിന്നെ........ സൂസൻ ആന്റിയുടെ രണ്ടാം നില മുൻപ് വാടകയ്ക്ക് കൊടുത്തിരുന്നതാണ്..ഞാൻ ചോദിച്ചാൽ എതിരൊന്നും പറയില്ല എന്നുറപ്പു..അമ്മ ഗീതേച്ചിയെ അഞ്ജുചേച്ചിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ,ആ തക്കം നോക്കി മാറി നിന്നു ആന്റിയെ വിളിച്ചു കാര്യം പറഞ്ഞു..

''അർജുൻ അത് വേണോ ,ആകാശും ജീനയും ?''

''സ്റ്റെയർ കേസ് പുറത്തു കൂടിയില്ലേ ,ആന്റി ,പിന്നെ കുറച്ചു ദിവസം ഒന്ന് ശ്രദ്ധിച്ചാൽ മതിയല്ലോ ,അത് കഴിഞ്ഞാൽ വേറെ സ്ഥലം റെഡിയാക്കാം ,''

''എല്ലാം നിന്‍റെ ഉറപ്പ് പോലെ..പോരെ ,''

''താങ്ക്സ് ആന്റി..''

''അത് വരവ് വച്ച് ,കേട്ടോ അർജുൻ എനിക്കിങ്ങനെ ഈ താങ്ക്സ് മാത്രം കേൾക്കാനാ യോഗം ,,''

''പിന്നെ ആന്റിക്കെന്താ വേണ്ടത് ,, ''

''പറഞ്ഞറിയിക്കാൻ എനിക്കറിയില്ല ,വേറൊന്നും വേണ്ട ഇടയ്‌ക്കൊന്ന് വിളിച്ചാൽ മതി ,''

''ഈ തിരക്ക് കാരണമല്ലേ ആന്റി ,ഒന്ന് രണ്ട് ദിവസം കൂടി...''

''ഞാൻ പരാതി പറഞ്ഞതല്ലാട്ടോ..''

''ഞാൻ അങ്ങനെ കരുതിയിട്ടുമില്ല പോരെ...''

അപ്പുറത്തു ആന്റിയുടെ ചിരി കേട്ടു..ഫോൺ കട്ട് ചെയ്തു ആശ്വാസത്തോടെ ഞാൻ തിരിച്ചു നടന്നു .

''അർജുൻ.മക്കളെ ഒന്ന് കാണണം ,അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടെ...''

ഫോൺ വച്ചു ചെല്ലുമ്പോൾ ചേച്ചി അടുത്തേക്ക് വന്നു പറഞ്ഞു..

''എന്താടാ ,''

''ഒന്നുമില്ല , ചേച്ചിക്ക് കുട്ടികളുടെ കോളേജിൽ

💬 Comments

View all comments