Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
ഒന്ന് പോകണം.അക്കാര്യം പറഞ്ഞതാ ''
''അഞ്ജു നീയെന്നാ ഇന്നോവ എടുത്തു ഇവരെയൊന്നും കോളേജ് വരെയാക്കിക്കോ..സൂപ്പർ മാർക്കറ്റിൽ ഞാനും ഇവനും കൂടി പോയി വരാം ,, ''
''കള്ളാ കോളടിച്ചല്ലോ..'''
അഞ്ജു ചേച്ചി പോകുമ്പോൾ അടുത്ത് വന്നു ചെവിയിൽ മന്ത്രിച്ചു ,
''ആ.......''
''എന്താടി ,''
''അമ്മായി ഇവൻ .......''
,ചേച്ചി ഞാൻ പിച്ചിയ പാട് അമ്മയെ കാണിച്ചു കൊടുത്തു ,,
''സഹിച്ചോ ,നീയൊക്കെയല്ലേ ലാളിച്ചു വഷളാക്കിയത്..''
''ഓ ,ഈ പറഞ്ഞ ആള് ഒലക്ക കൊണ്ട് തല്ലിയാണല്ലോ വളർത്തിയത്...''
''എടി എടി...''
''അയ്യോ അമ്മായി തല്ലല്ലേ ''
'',നീ പോയിട്ട് വാട്ടോ ,''
അമ്മ തല്ലാൻ കയ്യോങ്ങിയതും ചേച്ചി ഓടി ഇന്നോവയിൽ കയറി..
''അർജുൻ ..ഞാനെന്നാ പോയി വരാം ,''
ഗീതേച്ചി അടുത്തേക്ക് വന്നു കയ്യുകൾ കൂട്ടിപ്പിടിച്ചു ,പാവം കണ്ണുകൾ നിറയുന്നുണ്ട് ,
''ചേച്ചി ,ഒരു മിനിറ്റ് ''
അവരുടെ മൊബൈൽ വാങ്ങി എന്റെ നമ്പർ ഡയൽ ചെയ്തു തിരിച്ചു കൊടുത്തു ..
''ഉം ....''
അവർ തലയാട്ടി ,എന്നിട്ടു പതുക്കെ ഇന്നോവയ്ക്കരികിലേക്ക് നടന്നു .
''പാവം...''
ആ പോക്ക് നോക്കി അമ്മ ആത്മഗതം പോലെ പറഞ്ഞു..
''ആ നീ സമയം കളയാതെ വേഗം ടയറു മാറ്റ് ,തിരിച്ചു വന്നിട്ട് വേണം വല്ലതും കഴിക്കാൻ,രാവിലെ മുതല് ഒന്നും കഴിച്ചിട്ടില്ല ''
'' അമ്മയിങ്ങനെ എല്ലാരുടെയും കാര്യം നോക്കി നടന്നു ഒന്നും കഴിക്കാതെ വല്ലതും വരുത്തി വച്ചോ ,ഞാനൊന്നും പറയുന്നില്ല ''
''പോടാ എന്നുമല്ലല്ലോ ,ഇപ്പൊ ഈ തിരക്ക് കൊണ്ടല്ലേ ,,ഇതിനി അച്ഛനോട് പറയാൻ നിൽക്കേണ്ട കേട്ടല്ലോ ......,വേഗം നോക്ക്
💬 Comments
View all comments