Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
'' എനിക്കോ ? അതിനു നിങ്ങളെ എനിക്ക്..''
''പ്ലീസ്..''
കയ്യിലിരുന്ന ഫോൺ അയാൾ എനിക്ക് നേരെ നീട്ടി..ആരാണ് ഇയാളുടെ ഫോണിൽ നിന്നെന്നെ വിളിക്കാൻ ,ഇയാളെ തന്നെ ആദ്യമായാണ് കാണുന്നത് ..ആ അമ്പരപ്പോടെയാണ് ഫോൺ ചെവിയിലേക്ക് ചേർത്ത് പിടിച്ചത്..
''ഹലോ അർജുൻ ,ഞാൻ അരുൺ...അരുൺ തോമസ് ,''
പെട്ടെന്നാ ശബ്ദം കേട്ടപ്പോൾ ഉള്ളൊന്നു നടുങ്ങി..എങ്കിലും അത് പുറത്തു കാണിക്കാതെ പരമാവധി ശാന്തഭാവം മുഖത്ത് വരുത്തി..
''അരുൺ സാർ പറയു ? ''
''സുഖമല്ലേ അർജുൻ ?''
'' എസ്...''
'' ഗുഡ് ,ഞാൻ വിളിച്ചത്...അർജുനെ കൊണ്ടാവില്ല എന്നറിയാം എങ്കിലും വെറുതെ ഒരു ചോദ്യം..''
''എന്താ സർ ,,കുഴപ്പം വല്ലതും''
'' ഹ ഹ അങ്ങനെയൊന്നുമില്ല അർജുൻ ,എനിക്ക് വേണ്ടപ്പെട്ടരാൾ ഇന്നലെ രാത്രി മുതൽ മിസ്സിംഗ് ആണ് .ആള് കുറച്ചു ലൈഫ് എന്ജോയ് ചെയ്യുന്ന കൂട്ടത്തിലാണ് ,അങ്ങനെ പോയതാകും ........ പിള്ളേരുടെ കുട്ടിക്കളിക്ക് കിട്ടുന്ന ആളല്ല അവൻ എങ്കിലും ''
'',എനിക്കൊന്നും മനസ്സിലായില്ല സർ ,,''
''ഉം...മനസ്സിലായില്ലെങ്കിൽ വേണ്ട..അങ്ങനെ തന്നെയിരിക്കട്ടെ പക്ഷെ പിന്നെയത് മാറ്റി പറയരുത്..പറഞ്ഞാൽ സുപ്പെർമാർക്കെറ്റിനകത്തുള്ള ഒരു സുന്ദരിയമ്മയുടെ ഫോട്ടോ ഇവന്മാർ എനിക്കയച്ചു തന്നിട്ടുണ്ട്..കൂടുതൽ പറയേണ്ടല്ലോ അല്ലെ..''
''വേണ്ട ,ഞാൻ പറഞ്ഞത് സത്യമാണ്.എനിക്കെന്താണ് കാര്യമെന്ന് പോലും മനസ്സിലായിട്ടില്ല..''
''ഓക്കേ ഓക്കേ..ഞാൻ ആദ്യമേ പറഞ്ഞില്ലേ വെറുതെ ഒന്ന് ചോദിച്ചെന്നു മാത്രം.. വിചാരിച്ചതിലും രണ്ടു മൂന്നു ദിവസം ചെന്നെയിൽ നിൽക്കേണ്ടി വരും ,അതിനു ശേഷം പറഞ്ഞ പോലെ നമുക്ക് കൂടാം ..എന്താ . ഇവിടെ സ്വാമിജിയുടെ ആശ്രമത്തിലെ ബാലികമാരെ ഒന്ന് രണ്ട് പേരെ ഞാൻ സെലക്ട് ചെയ്തു വച്ചിട്ടുണ്ട്..തിരിച്ചു വരുമ്പോൾ അവരുമുണ്ടാകും
💬 Comments
View all comments