Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
പറ്റിച്ചു കറങ്ങി നടന്നതല്ലേ ,,,''
''അതിനുള്ള ശിക്ഷ തന്നില്ലേ ..''
''ശിക്ഷയോ ,ഇരുന്നു സുഖിച്ചിട്ടു പറയുന്നത് കേട്ടില്ലേ ,അതും എന്നെ പോലൊരു സുന്ദരിപ്പെണ്ണിന്റെ കൂടെ ..''
''ഓ സമ്മതിച്ചു ,.. ''
''എന്താടാ ഞാൻ സുന്ദരിയല്ലേ ?'
''അല്ലെന്നു ഞാൻ പറഞ്ഞോ ,നീ പറഞ്ഞു നിൽക്കാതെ കാറിൽ കയറ് ,പോയിട്ട് കാര്യമുണ്ട് ''
പിന്നെയവളൊന്നും പറയാൻ നിന്നില്ല ,മുൻസീറ്റിൽ കയറിയിരുന്നതോടെ ഞാൻ കാറ് മുന്നോട്ടെടുത്തു ,കുറച്ചു മുന്നോട്ടു പോയ ശേഷം ഒന്ന് പാളി നോക്കി വല്യ ഗൗരവത്തിൽ മൊബൈലിൽ നോക്കിയിരിക്കുകയാണ് ..പാവം എന്നെ കുറച്ചു നേരം ഒറ്റയ്ക്ക് കിട്ടാനാണ് വാശിപിടിച്ചു കയറിയത് എന്നറിയാത്തതല്ല ,അവൾ കൂടെയുള്ളത് എനിക്കും സന്തോഷം പകരുന്ന കാര്യമാണ് , എന്റെയീ പെങ്ങളുടെ മനസ്സിൽ ഭയവും നിറച്ച വൈത്തിയെ ആ നിലയിൽ കാണിച്ചു കൊടുക്കുന്നതിലും അഭിമാനം പകരുന്ന മുഹൂർത്തം വേറെയുണ്ടാകില്ല , എങ്കിലും ഈ സമയത്തു ഇവളെയും കൊണ്ട് എങ്ങനെ തോട്ടത്തിലേക്ക് പോകുന്നതിന്റെ വരുംവരായ്മകൾ മനസ്സിൽ ചുറ്റിത്തിരിയുന്നുണ്ട് , അവരാണെങ്കിൽ അവിടെ കാത്തു നിൽക്കുന്നു..രണ്ടും കൽപ്പിച്ചു തോട്ടത്തിലേക്ക് തന്നെ വിട്ടു,,
''എടാ ഇതെങ്ങോട്ടാ ,..ടൗണിലേക്കെന്ന് പറഞ്ഞിട്ട് ?''
മെയിൻറോഡിൽ നിന്ന് തോട്ടത്തിലേക്കുള്ള ഇടറോഡിലേക്ക് തിരിഞ്ഞപ്പോൾ അവളൊന്നു അമ്പരന്നു ..
'' മിണ്ടാതിരുന്നോണം, ആദ്യമേ ഞാൻ പറഞ്ഞില്ലേ എനിക്ക് ഒന്ന് രണ്ടു സ്ഥലത്തു പോകാനുണ്ടെന്നു.. ''
''അതൊക്കെ ഓക്കേ , പക്ഷെ ഈ സമയത്തു തോട്ടത്തിലേക്ക്,?...... അല്ലെടാ മോനെ ഏതെങ്കിലും പണിക്കാരി പെണ്ണുങ്ങളുടെ അടുത്ത് വല്ല ചുറ്റിക്കളി തുടങ്ങിയോ,,വെറുതെയല്ല ഞാൻ കൂടെ വരുന്നെന്നു പറഞ്ഞപ്പോൾ കിടന്നു ചാടിയത് ,ആട്ടെ പ്രായം കൂടിയതോ അതോ കിളുന്തോ ?
💬 Comments
View all comments