0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 6906

കൊല്ലാനുള്ള കലിയുണ്ട് ഇപ്പോഴുമവരുടെ മുഖത്ത് ,

''വാസുകി വാ ,നമുക്ക് പുറത്തു നിൽക്കാം ,,ഗണേഷ് നീയിവരുടെ കൂടെ നിൽക്ക് ..''

അർജുൻ പെട്ടെന്നായിക്കോട്ടെ , ഇവനെ കൊണ്ട് പോകാനുള്ളവർ അധികം വൈകാതെ എത്തും ..''

ബാലേട്ടൻ വാസുകിയെ കൂട്ടി പുറത്തേക്ക് പോയതോടെ ഞാൻ വൈത്തിയെ നോക്കി ,,തൊഴിയേറ്റ വയറും പൊത്തിപിടിച്ചു നിലത്തു കിടക്കുകയാണയാൾ , ഞാൻ കൊടുത്ത സിഗരറ്റ് പാക്കറ്റും ,ലൈറ്ററും തെറിച്ചു പോയിരിക്കുന്നു ...ഞാൻ പതുക്കെ നടന്നു കാലുകൊണ്ട് അത് തട്ടി വൈത്തിയുടെ അടുത്തേക്കിട്ടു ..മെറ്റൽ ഹീലുള്ള ബൂട്ട് സമ്മാനിച്ച അസഹ്യമായ കടിച്ചമർത്തി അയാൾ നിരങ്ങി വന്നു ആ സിഗരറ്റ് പാക്കെറ്റെടുത്തു എന്നെ നോക്കി ... പിന്നിൽ നിന്നിരുന്ന ഗണേഷ് പിസ്റ്റൾ ലോഡ് ചെയ്യുന്ന ശബ്ദം കേട്ടതോടെ എനിക്ക് കുറച്ചു കൂടി ധൈര്യമായി ,...

''മോനെ വേണ്ട ...''

എല്ലാം കണ്ടു പകച്ചു നിൽക്കുകയായിരുന്ന ചേച്ചിപ്പെണ്ണ് തടയാൻ നോക്കിയെങ്കിലും അത് കൂസാക്കാതെ മേശപ്പുറത്തു കിടന്നിരുന്ന ചെറിയ നൈഫ് കയ്യിലെടുത്തു മുന്നിലേക്ക് നടന്നു വൈത്തിയുടെ കയ്യിലെ ടേപ്പ് കട്ട് ചെയ്തു അവന്റെ കൈകളെ സ്വതന്ത്രമാക്കി ....ആർത്തി പിടിച്ചു ആ സിഗരറ്റ് പാക്കെറ്റ് കടന്നെടുത്തു അതിലൊന്ന് ചുണ്ടുകൾക്കിടയിലേക്ക് തിരുകി ലൈറ്റർ തെളിച്ചു തീകൊടുത്തു അവനെന്നെ നോക്കി നന്ദിപൂർവം ചിരിച്ചു ...

'' താങ്ക്സ്.. ലേശം വെള്ളം കൂടി തരുമോ ?''

, കുപ്പിവെള്ളം മേശപ്പുറത്തു തന്നെയുണ്ടായിരുന്നു, അതെടുത്തു ഞാൻ അവനു നീട്ടി..

'' ഹൌ... ''

ഒറ്റവലിക്ക് കുപ്പിയിലെ വെള്ളം തീർത്തു ഒന്നുകൂടി സിഗരറ്റ് ആഞ്ഞു വലിച്ചു അവൻ ഭിത്തിയിലേക്ക് ചാഞ്ഞിരുന്നു ദീർഘനിശ്വാസം വിട്ടു ...

''അർജുൻ ,കൊല്ലുന്നതിനു മുന്നേ ഏതെങ്കിലും പോറ്റി ഹോട്ടലിൽ നിന്ന് നല്ല ദോശയും ചട്ട്ണിയും വാങ്ങി തരാൻ പറയണേ വാസുകിയോടു ......, എന്റെ അമ്മാ ഉണ്ടാക്കുന്ന രുചിയൊന്നും അതിനില്ല എങ്കിലും ഒരാഗ്രഹം.. ''

അയാൾ പാക്കെറ്റിൽ നിന്ന് അടുത്ത സിഗരറ്റ് എടുത്തു തീ കൊളുത്തി..

'' കേട്ടിട്ട് അമ്മയോട് ഭയങ്കര സ്നേഹമുള്ള മകൻ എന്നൊന്നും തെറ്റിദ്ധരിച്ചു എന്നോട് സെന്റിയൊന്നും തോന്നാണ്ടാട്ടോ ,ഞാനതു അർഹിക്കുന്നില്ല ,പിന്നെ ആർക്കെങ്കിലും എന്നോട് സെന്റിയോ സ്നേഹമോ ഒക്കെ തോന്നുവെന്നു മനസ്സിലായാൽ

💬 Comments

View all comments