Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
''ഉം ..എന്നാൽ ഞാൻ പറയുന്നത് അനുസരിക്കുക ...എന്താ ..''
അവൾ പതുക്കെ തലയാട്ടി ,എങ്കിലും എന്താണ് സംഭവിക്കുന്നതെന്നറിയാത്തതിന്റെ അമ്പരപ്പ് മുഖത്ത് അത് പോലെ തന്നെയുണ്ട് ..
''വാ ...''
വാസുകി നടന്നു തുടങ്ങിയിരുന്നു , ചേച്ചിപ്പെണ്ണിനെ ചേർത്ത് പിടിച്ചു ഞാനവരെ പിന്തുടർന്നു ..വൈത്തിയെ ഇട്ടിരിക്കുന്ന ചെറിയ ഫാം ഹൗസിനു മുന്നിൽ ബാലേട്ടനും നാലഞ്ച് പയ്യന്മാരും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു ,ചേച്ചി കൂടെയുള്ളത് കൊണ്ടാകും ബാലേട്ടൻ ഒന്നു ചിരിച്ചു അവരെയും കൊണ്ട് കുറച്ചപ്പുറത്തേക്ക് മാറി ..
''അമ്മേ .....''
വാസുകി അകത്തു കയറി ലൈറ്റ് ഇട്ടതോടെ ചേച്ചിയിൽ നിന്നൊരു നിലവിളി ഉയർന്നു ,, മുറിയുടെ മൂലയിൽ
ചാരിയിരിക്കുന്ന വൈത്തിയെ കണ്ടു അവൾ ആലില പോലെ വിറച്ചു എന്റെ പിന്നിലൊളിച്ചു ...
ചേച്ചിയുടെ കരച്ചിൽ കേട്ട് വൈത്തി മുഖമുയർത്തി ഞങ്ങളെ നോക്കി ,,ഇങ്ങോട്ടു കൊണ്ട് വരുമ്പോൾ കൂട്ടിലകപ്പെട്ട പുലിയെ പോലെ ചീറിക്കൊണ്ടിരുന്ന ആളല്ല ,,മുഖത്തിപ്പോൾ തികഞ്ഞ ശാന്തതയാണ് ,
'' നീ വന്നോ , ഇവരെന്നെ കൊണ്ട് പോകും മുന്നേ നിന്നെയൊന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്നു , ഇത്ര കാലത്തിനിടയ്ക്ക് ഈ വൈത്തിക്ക് മുന്നിൽ സ്‌കോർ ചെയ്തത് നീ മാത്രമാ , അതിന്റെയൊരു ബഹുമാനം എനിക്കെന്നും നിന്നോടുണ്ടാകും .....ആൺകുട്ടിയാ നീ ,സമ്മതിച്ചു തന്നിരിക്കുന്നു ....ഹ ഹ , പിന്നെ അർജുൻ ആദ്യമായിട്ടാ ഒരാളോട് ഇരക്കുന്നത് ,,,പേടിക്കേണ്ട വെറുതെ വിടാനൊന്നുമല്ല ,എന്ത് സംഭവിച്ചാലും ജീവന് വേണ്ടി ഈ വൈത്തി ആരുടെ മുന്നിലും കൈകൂപ്പുകയുമില്ല ..... ഇന്നലെ രാത്രിമുതൽ കൂച്ചിക്കെട്ടിയുള്ള ഇരുപ്പല്ലേ ,ശരീരവും മനസ്സും ആകെ ...എന്താ പറയുക ....ആ ...അതൊന്നു മാറാൻ കുറച്ചു പുക
💬 Comments
View all comments