0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 10.9K

നിന്നെടുക്കാം ...''

''താങ്ക്സ് ,പക്ഷെ ഇപ്പോൾ വേണ്ട ,,നേരത്തെ ഈ കുപ്പിയിലെ വെള്ളം മൊത്തം കുടിച്ചില്ലേ ,അതെന്റെ ദാഹം തീർക്കാനാ ,പക്ഷെ ഈ അവസാനതുള്ളികൾ നാക്കിലേക്ക് ഉറ്റുവീഴുമ്പോൾ അതിനൊരു പ്രത്യേക രുചിയും ലഹരിയുമാ ,എന്റെ മുന്നിലകപ്പെട്ട ഇരകൾ സർവ്വശക്തിയുമെടുത്തു എതിർത്ത് നിന്ന ശേഷം അവസാനം പാതിജീവനോടെ ശരീരമൊന്നനക്കാൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ തോന്നുന്ന അതെ ലഹരി ....ആ ...ഞാനെവിടെയാ പറഞ്ഞു നിർത്തിയത് ,..അസുരജന്മം അല്ലെ .....ഹ ഹ അതെ അസുരജന്മം തന്നെ ..ഡെവിൾ ..സാത്താൻ ....ഹ ഹ ഹ ഹ ......ഏതൊന്നും ജന്മമെടുത്തു വളർച്ച നേടി കഴിഞ്ഞാൽ പിന്നെ അതിന്റെ വിശ്വരൂപം ഒരു നാൾ പുറത്തെടുക്കും ,കോളേജിൽ എനിക്കൊപ്പം പഠിച്ച പെൺകുട്ടി ,ഏക മകൻ ,നല്ല കുടുംബം ,പഠിപ്പിസ്റ് അതൊക്കെയായിരിക്കും അവളെ ആകർഷിച്ചത് ,ആദ്യമൊക്കെ അവഗണിച്ചു പിന്നെ പിന്നെ എന്റെ കള്ളുകുടിയും കഞ്ചാവുവലിയുമൊക്കെ എങ്ങനെയോ അറിഞ്ഞു ഉപദേശവും ശാസനയുമൊക്കെയായി നിയന്ത്രിക്കാൻ വന്നപ്പോൾ ആദ്യമായി എന്നിലെ സാത്താനെ ഞാൻ തിരിച്ചറിഞ്ഞു ..സ്നേഹത്തോടെ കോളേജിന് പിന്നിലുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോൾ പാവം സിനിമയിലെ പൈങ്കിളി രംഗങ്ങൾ ഓർത്തു കാണും ,കയ്യും കാലും കെട്ടിയിട്ടു വായിലേക്ക് തുണിതിരുകാൻ ഒരു നിമിഷം താമസിച്ചു പോയി ,,ആ ഒരു നിമിഷത്തെ അലറിക്കരച്ചിലിൽ, ആള് കൂടി ,പിടിക്കപ്പെട്ടു ...അച്ഛനുമമ്മയും പ്രിൻസിപ്പാളിനെ കണ്ടു കാലുപിടിച്ചതു കൊണ്ട് പോലീസ് കേസായില്ല ,പക്ഷെ കോളേജിൽ നിന്ന് പുറത്തായി ...എന്നിലൂടെ കണ്ട ഐ .എ എസ് സ്വപ്‌നങ്ങൾ ചീട്ടുകൊട്ടാരം പോലെ ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞപ്പോൾ ശാസനയും മറ്റുമായി നന്നാക്കിയെടുക്കാനായി ശ്രമം ,അത് കഴിയുന്നില്ലെന്ന് കണ്ടപ്പോൾ പിന്നെ അതിരുകടന്ന സ്നേഹവും വഴിപാടുകളുമായി .....ഞാനേറ്റവും

💬 Comments

View all comments