0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 10.9K

പോകേണ്ട റൂട്ട് ഇനിയും തീരുമാനിച്ചിട്ടില്ല ,ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം, ഇവിടം മൊത്തം പിള്ളേര് വൃത്തിയാക്കിക്കൊള്ളും ,എങ്കിലും രാവിലെ വന്നൊന്നു നോക്കണം , ..പിന്നെ ......''

ബാലേട്ടൻ പിന്നാലെ ചെല്ലാൻ ആംഗ്യം കാണിച്ചു ..

''വൈത്തിയുടെ വണ്ടിയിൽ നിന്ന് കിട്ടിയ പെൻഡ്രൈവുകളാണ് ,ചെക്ക് ചെയ്യണം നഷ്ടപ്പെടരുത് ''

ബാലേട്ടൻ തന്ന കവർ ഭദ്രമായി പോക്കറ്റിലിട്ടു അവരോടു യാത്ര പറഞ്ഞു ഞാൻ ചേച്ചിയെയും കൊണ്ട് മേലേക്ക് നടക്കണ തുടങ്ങി ..

''അർജുൻ, മോനെ ഇവിടെ എന്തൊക്കെയാടാ നടക്കുന്നത്, എനിക്കൊന്നും മനസ്സിലാകുന്നില്ല , ''

''തൽക്കാലം ചേച്ചി ഒന്നും മനസ്സിലാക്കേണ്ടാ, വാ നമുക്ക് പോകാം,, ''

''നീ ,, മോനെ ഒന്നും വേണ്ടാ , അവനെ തുറന്നു വിട്ടേക്ക്, കൃഷ്ണാ എനിക്ക് കയ്യും കാലും വിറയ്ക്കുന്നു.''

''സാരമില്ല ഞാൻ എടുത്തു നടന്നോളാം, ''

''മോനെ.. നീ.. ''

''എടി നീയെന്റെ ഒറ്റ പെങ്ങളാ, മാത്രമല്ല ആദ്യമായി ഞാനറിഞ്ഞ പെണ്ണും.. നിന്നെ അങ്ങനെയെനിക്ക് വിട്ടു കൊടുക്കാൻ പറ്റുമോടി, പറ, ''

''എന്നാലും മോനെ അവര് നിന്നെയെന്തെങ്കിലും,, ?''

''അങ്ങനെ ദൈവം നമ്മളെ കൈവിടുമോടി ചേച്ചി.. നീ വെറുതെ പേടിക്കാതെ ..''

''മോനെ നിനക്കെന്തെങ്കിലും പറ്റിയാൽ അച്ഛനും അമ്മയ്ക്കും എനിക്കുമൊക്കെ വേറെ ആരാണെടാ ഉള്ളത്.. ''

'' വെറുതെ കാടു കയറി ചിന്തിക്കേണ്ട, ഒന്നും സംഭവിക്കില്ല, പിന്നെ നിന്നെ അവന്മാർക്ക് വിട്ടു കൊടുത്തു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്..''

''അങ്ങനെയൊന്നും പറയല്ലേടാ ചെക്കാ, ''

പറഞ്ഞു കഴിയും മുന്നേ അവൾ വിതുമ്പിക്കൊണ്ടവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ..

''ചേച്ചി കരയല്ലേ അവർ കാണും,, നാണക്കേട്..

💬 Comments

View all comments