0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 10.9K

''

എന്തോ പറയാനായി അടുത്തേക്ക് വന്ന വാസുകി ചേച്ചിയെന്റെ നെഞ്ചിലേക്ക് തല വച്ചു നിൽക്കുന്നത് കണ്ടു നടക്കട്ടെ എന്നാ മട്ടിൽ കൈ വീശി കാണിച്ചു തിരിച്ചു നടന്നു.....

''മാഡം സാരമില്ല, വന്നോളൂ,, അവനെ കണ്ടിട്ട് ചേച്ചിക്ക് ചെറിയ പേടി.. ''

''പേടിയോ ,എന്തിനു ? ഞങ്ങളൊക്കെയില്ലേ മോളെ ഇവന്റെ കൂടെ.. '''

വാസുകി അടുത്തേക്ക് വന്നു ചേച്ചിയുടെ തലയിൽ തട്ടി ആശ്വസിപ്പിച്ചു..

''പിന്നെ പറയാൻ മറന്നു പോയി , മൈസൂരിൽ നിന്ന് എന്റെ ആളുകൾ വരുന്നുണ്ട്, കഷ്ടി ഒരു മണിക്കൂർ അതിനുള്ളിൽ അവരെത്തി ഇവനെ കൊണ്ട് പൊയ്ക്കൊള്ളും ,അതിർത്തി കടന്നു പോകും വരെ നമ്മളെല്ലാം അലെർട് ആയി നിൽക്കണം ,ഏതു സമയത്തും നീങ്ങേണ്ടി വരും ...''

''പ്രശ്നമില്ല ,ഞാനിപ്പോൾ തന്നെ ചേച്ചിയെ കൊണ്ടാക്കി പെട്ടെന്ന് തിരിച്ചു വരാം,, ''

''ഓ, അത് വേണ്ട അർജുൻ, ഞങ്ങൾ ഹാൻഡിൽ ചെയ്തോളാം..നീ ചേച്ചിയെ കൊണ്ടാക്കി കൂടെ തന്നെ നിൽക്കണം . ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ ആരെങ്കിലും വിളിക്കും , പാവം ....പരിചയമില്ലാത്ത അനുഭവങ്ങളല്ലേ പേടിച്ചു കാണും, ''

''ഓ അത് സാരമില്ല മാഡം.. വീട്ടിൽ എല്ലാവരുമുള്ളതല്ലേ ,ഞാൻ കൂട്ട് നിൽക്കണമെന്നില്ല ''

''വേണ്ട അർജുൻ, എനിക്ക് മനസ്സിലാകും ഇവളുടെ മനസ്സ്, എന്റെ വീട്ടിലുമുണ്ട് ഇത് പോലെ പരസ്പരം സ്നേഹിച്ചു കൊല്ലുന്ന ഒരു ചേച്ചിയും അനിയനും....പൊയ്ക്കൊള്ളൂ എല്ലാം പിന്നീട് പറയാം.. ''

''മാഡം.. ''

''അർജുൻ പറഞ്ഞോളൂ ... ''

''വൈത്തിയെ അറിയാലോ, വരുന്നവരുടെ കയ്യിൽ നിന്നും ഒരിക്കലുമവൻ... ......''

''അറിയാം അർജുൻ, ഇത്തരം ആളുകളോട് ഒരു ദയയും കാണിക്കാത്തവരാണ് എന്റെ കൂടെയുള്ളവർ

💬 Comments

View all comments