0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

ദേവമ്മ കിടക്കുന്ന ഐ .സി .യു. വിലെ സി സി ക്യാമെറകൾ അരുണിന്റെ മൊബൈലിലേക്കും കണക്ട് ചെയ്തിട്ടുണ്ട്.അവിടെ നടക്കുന്ന എല്ലാ ചലനങ്ങളും അവനു കാണാൻ കഴിയും ,പക്ഷെ ഇപ്പോഴവന്റെ ശ്രദ്ധ വൈത്തിയെ തിരയുന്നതിലാണ് , മാത്രമല്ല ചെന്നെയിൽ സ്വാമിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പ്രത്യേക രഹസ്യപൂജ നടക്കുന്ന ദിവസമാണ് , നഗ്നകളായ നൂറ്റിയൊന്ന് കന്യകമാരെ നിരത്തി നിർത്തിയുള്ള പൂജ തൊട്ട് പലതും കഴിയുമ്പോഴേക്കും നേരം വെളുക്കുമെന്നാണ് കിട്ടിയ അറിവ് .

കാറിൽ നിന്ന് പുറത്തിറങ്ങി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്നു നോക്കി കൊണ്ട് ആംബുലൻസിനു അടുത്തേക്ക് നടന്നു .ഡ്രൈവിംഗ് സീറ്റിൽ ഒരു ചെറുപ്പക്കാരനാണ് ,

''ഒറ്റയ്ക്കേയുള്ളോ ...''

ഉള്ളം കയ്യിലിട്ടു തിരുമ്മിക്കൊണ്ടിരുന്ന തമ്പാക്ക് ചുണ്ടിലേക്ക് വച്ച് നിർവികാരമായ ഭാവത്തോടെ എന്നെയൊന്നു നോക്കി അവൻ ഇടത്തെ ഡോർ തുറന്നു ..

''എന്നെ കൂടാതെ രണ്ടു പേര് കൂടിയുണ്ട് ..''

''ഉം ,വേഗം നോക്കാൻ പറ ..''

''സ്ത്രീകളാണ് ...''

'' ആണായാലും പെണ്ണായാലും പിടിക്കപ്പെട്ടാൽ വിധി ഒന്നുതന്നെയായിരിക്കും ,അത് കൊണ്ട് അതില് വല്യ കാര്യമില്ല ..''

അയാൾ ആംബുലൻസ് സ്റ്റാർട്ട് ചെയ്തു , ,ഞാൻ വേഗം പ്രിയയെയും ,സമീറയെയും നോക്കി കാറിൽ നിന്നിറങ്ങി ആംബുലൻസിനു അടുത്തേക്ക് വരാൻ കൈ കാണിച്ചു ,

''ഒരു നിമിഷം ''

അയാൾ സമ്മത ഭാവത്തിൽ തലയാട്ടിയതോടെ ഞാൻ ആകാശിനു മിസ്കാൾ കൊടുത്തു കാറിനടുത്തേക്ക് നടന്നു ,,ബൈക്ക്നു മേലെയിരുന്നു ഞങ്ങളുടെ ചലനങ്ങൾ ശ്രദ്ധിക്കുകയായിരുന്നു അവൻ ഷോപ്പുകാരനെ നോക്കി എന്തോ ആംഗ്യം കാണിച്ചിട്ട് എഴുന്നേറ്റ് തിടുക്കത്തിൽ റോഡ് ക്രോസ് ചെയ്തു എന്റെ അടുത്തെത്തി ,,

''നീ ഈ കാറിൽ ഞങ്ങളുടെ

💬 Comments

View all comments