0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

കൊണ്ടാണ് പോകുന്നത് , ,ഒരു ധൈര്യത്തിന് ആകാശും കൂടി ഇരിക്കുന്നതു നല്ലതാണെന്നു തോന്നി ,അതാണ് അവനോടും വരാൻ പറഞ്ഞത് .. വൈത്തിക്ക് വേണ്ടി പാഞ്ഞു നടക്കുന്ന അരുണിന്റെ ആൾക്കാരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രീജ ചെറിയമ്മയെ സോപ്പിട്ടു അവരുടെ ഫിഗോയും എടുത്താണ് പോന്നിട്ടുള്ളത് ..വല്യമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ ആള് മൊബൈലിൽ കുത്തി ഇരിക്കുന്നുണ്ട് ,ചെറിയമ്മേ ഒന്ന് പുറത്തു പോകാൻ വണ്ടി തരുമോ എന്ന് വെറുതെ ചോദിച്ചതാണ് ,ഒന്നും മിണ്ടാതെ താക്കോലെടുത്തു കയ്യിൽ തന്നു ..

ആകാശ് ബൈക്കും കൊണ്ട് പറക്കുകയാണ് ,അവനോടൊപ്പം ഓടിയെത്തുക കുറച്ചു കടുപ്പമാണ് ,എങ്കിലും കത്തിച്ചു വിട്ടു ..ഹോസ്റ്റൽ എത്താനായതും സരോജ ഡോക്ടർ തന്ന നമ്പറിൽ വിളിച്ചു നോക്കി ,

''കുറച്ചു കൂടി മുന്നോട്ടു ...''

നിർദേശം കിട്ടി , കുറച്ചു മുന്നോട്ടു പോയതോടെ ആകാശ് പറഞ്ഞ ടി സ്റ്റാളിന്റെ വെളിച്ചമാണെന്നു തോന്നുന്നു ,കാണുന്നുണ്ട് ,അതെ അവൻ പറഞ്ഞ സ്ഥലം തന്നെ ,,അതിനു നേരെ എതിർ വശം ഒരു വർക്ക് ഷോപ്പാണ് ,അതിനരുകിലായി ഒരു ഇക്കോ വാൻ നിർത്തിയിട്ടുണ്ട് ..പിന്നിൽ കൊണ്ട് പോയി അടുപ്പിച്ചു നിർത്തി നോക്കിയപ്പോൾ മനസ്സിലായി അതൊരു ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസാണ് , പേര് സൈഡിൽ കണ്ടു ...അതെ ഇത് തന്നെയാണ് അവർ പറഞ്ഞ വാഹനം ..

തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഫിഗോ ഒതുക്കി ഇറങ്ങുമ്പോൾ ഉള്ളിൽ ചെറിയ ഭയമുണ്ടായിരുന്നു , വണ്ടിയിൽ ആരാണ് ഏതാണ് എന്നറിയില്ല ,എങ്ങനെയാണു കാര്യങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നതെന്നറിയില്ല ,സ്മിതയെ കൂട്ടി ജില്ലാ ആശുപത്രിയിൽ പോയതിനേക്കാൾ റിസ്ക് പിടിച്ച ദൗത്യമാണിത്.. പുലിമടയിൽ നേരെ കേറി ചെല്ലുന്നതിനു സമം..പറഞ്ഞു കേട്ടതനുസരിച്ചു

💬 Comments

View all comments