Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
ദേവമ്മയെ കാണേണ്ടേ ...'''
''പടച്ചോനെ സത്യാണോ ,....... ..''
ദേവമ്മയുടെ കാര്യം കേട്ടതും സമീറ സന്തോഷം ഇപ്പൊ കൊണ്ട് തുള്ളി ചാടും എന്ന അവസ്ഥയിലാണ് ,
''അർജുൻ ആ കൊച്ചിനോട് അടങ്ങി നിൽക്കാൻ പറ , ഒച്ച കേട്ട് ആരെങ്കിലും ശ്രദ്ധിച്ചാൽ പണിയാകും ,സ്‌കൂൾ ഗ്രൗണ്ടാണ് ,രാത്രി സമയവും ,രണ്ടാണുങ്ങളെയും ഞങ്ങളെയും കണ്ടാൽ ആളുകൾ അതേ വിചാരിക്കു ..''
പ്രിയ ശാസിക്കും മട്ടിൽ പറഞ്ഞതോടെ സമീറയുടെ മുഖം വാടി ..
''സോറി ,ഞാൻ പെട്ടെന്ന് ..''
കാര്യമാക്കേണ്ടെന്ന മട്ടിൽ കണ്ണിറുക്കി കാണിച്ച ശേഷം ബാഗുമായി ഞാൻ കാറിലേക്ക് കയറി ,പിന്നാലെ പ്രിയയും സമീറയും ..
''അർജുൻ ഞാൻ എന്താ ചെയ്യേണ്ടത് ..''
ഗ്രൗണ്ടിന് വെളിയിലേക്ക് കടന്നതും കാത്തു നിന്ന ആകാശ് അടുത്തേക്ക് വന്നു ..
''നീ വിട്ടോ ,അവിടെ ജീന ഒറ്റയ്ക്കല്ലേ ''
''മമ്മിക്കിന്നു ഓഫാ ,പിന്നെ പുതിയ താമസക്കാര് വന്നതിന്റെ വിശേഷം പറയലും ബഹളവും ..,വൈകിയാലും പ്രശ്നമില്ല ..''
''എന്നാൽ നീ ഇതിൽ കയറിക്കോ , അല്ലെങ്കിൽ വേണ്ട ബൈക്കിൽ മുന്നിൽ വിട്ടോ ,ഹൈവേ ജംഗ്ഷൻ കഴിഞ്ഞുള്ള എലൈറ്റ് ഓഡിറ്റോറിത്തിനു പിന്നിൽ നഴ്സിംഗ് സ്റ്റുഡന്റസ് ന്റെ ഹോസ്റ്റൽ ഉണ്ട് ,അതിനു അടുത്തായി ബൈക്ക് വച്ച് വെയിറ്റ് ചെയ്‌താൽ മതി .ഞങ്ങൾ പിന്നാലെയുണ്ട് .ആ പിന്നെ ശ്രദ്ധിക്കണേ ആ ഏരിയ കുറച്ചു പ്രശ്നമുള്ളതാ .''
''അക്കാര്യം വിട്ടേക്ക് ,ഞാൻ ശ്രദ്ധിച്ചോളാം ,പിന്നെ ആ റോഡിൽ മുന്നോട്ടേക്ക് പോയാൽ രാത്രിയും തുറക്കുന്ന ഒരു ടി സ്റ്റാളുണ്ട് ,പരിചയമുള്ള ചേട്ടനാണ് ,അവിടെയാകുമ്പം കുറച്ചു കൂടി സേഫാണ് ..''
രണ്ടു പെണ്ണുങ്ങളെയും
💬 Comments
View all comments