0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

കയ്യിലെന്തോ തോക്കി പിടിച്ചിട്ടുണ്ട് ,അതായിരിക്കും സരോജം പറഞ്ഞ ബാഗ് ..പാവം ബൈക്കിൽ നിന്നിറങ്ങി തിരക്കിട്ടു നടന്നത് കൊണ്ട് അടുത്തെത്തിയപ്പോഴേക്കും നന്നായി കിതയ്ക്കുന്നുണ്ട് ,കിതപ്പിനൊത്തു ഉയർന്നു താഴ്ന്ന മാറിടങ്ങൾ ,ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്ന് പോയി , നീല ചുരിദാറിൽ സമീറ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട് ..

''രാത്രി പരിചയമില്ലാത്ത ആളുടെ കൂടെ പോരാൻ കല്യാണിയമ്മ സമ്മതിച്ചില്ല ,അതാ വൈകിയത് , പിന്നെ അർജുന്റെ അമ്മായി അറിയുമോന്നും അവർക്കൊരു പേടി .പേടിക്കേണ്ട കൂടെ വരുന്നത് അർജുന്റെ അടുത്ത കൂട്ടുകാരനാണ് എന്നൊക്കെ ഒരു വിധം പറഞ്ഞു ബോധ്യപ്പെടുത്തി സമ്മതം വാങ്ങി ഇറങ്ങുമ്പോൾ സമയം വൈകി ,പിന്നെ അർജുൻ നിന്റെ ചെറിയമ്മായിയുടെ കാര്യത്തിൽ എനിക്കും ചെറിയ പേടിയുണ്ട് ,ഇറക്കി വിടുന്നതിനെ കുറിച്ചല്ല , അവരെന്നെ ഒരു മോശക്കാരി പെണ്ണായി കരുതുമല്ലോ എന്നോർത്താണ് ''

'' അക്കാര്യം പേടിക്കേണ്ട ,ഞാൻ നോക്കിക്കൊള്ളാം ,എന്റെ കൂടെയല്ലേ വന്നത് ...''

'എന്നാലും ഈ സമയത്തു ?''

''പറഞ്ഞില്ലേ അത് ഞാൻ നോക്കിക്കൊള്ളാം പെണ്ണെ ,നീയാദ്യം കിതപ്പ് മാറ്റ് ..ഇന്നാ വെള്ളം വേണമെങ്കിൽ ''

ഞാൻ കയ്യിലിരുന്ന കുപ്പി അവൾക്ക് നീട്ടി ..

''അർജുൻ ,സമയം പോകുന്നു ..''

പ്രിയ ഓർമ്മിപ്പിച്ചു ,ഈ സമയത്തു ഞങ്ങൾ രണ്ടും ഒതുക്കത്തിൽ പഞ്ചാരയടിച്ചു സമയം കളയുന്നു എന്ന് കരുതിയാകും ഞങ്ങളെ രണ്ടാളെയും അർത്ഥം വച്ച് പോലെ മാറി മാറി നോക്കുന്നുണ്ട് ,പോലീസുകാരിയല്ലേ എന്തിലുമവർക്കൊരു സംശമുണ്ടാകുന്നത് സ്വാഭാവികമാണ് , അത് വക വയ്ക്കാതെ ഞാൻ സമീറയുടെ കയ്യിൽ നിന്നും ബാഗ്‌ വാങ്ങി ..

''അർജുൻ ഞാനിനി ...''

''സമീറയ്ക്ക്

💬 Comments

View all comments