Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
എളുപ്പമാണ് അർജുൻ ,പക്ഷെ ....ഒരാവേശത്തിൽ രണ്ടും കൽപ്പിച്ചു റഷീദ് സാറിന് വേണമെങ്കിൽ ..കയ്യിൽ സർവീസ് പിസ്റ്റളുണ്ട് ? പക്ഷെ അതിനു മുന്നേ പന്ത്രണ്ടും എട്ടും , അഞ്ചും വയസ്സുള്ള മൂന്നു പിഞ്ചുമക്കളെ കഴുത്തു ഞെരിച്ചു കൊല്ലേണ്ടി വരും ..അല്ലെങ്കിൽ സാറും ഭാര്യയും മാത്രമല്ല ആ കുഞ്ഞുങ്ങൾ കൂടി കൊല്ലാകൊല ചെയ്യപ്പെടും ...ഒരു ഡി വൈ എസ് പി യൊന്നും അവരുടെ സ്വാധീനത്തിനു മുന്നിൽ ഒന്നുമല്ല ''
ശരിയാണ് ഗ്രൗണ്ടിന് പുറത്തു നിൽക്കുന്നവന് അഭിപ്രായം പറയാം കുറ്റപ്പെടുത്താം പക്ഷെ ഉള്ളിൽ നിൽക്കുന്നവന് അതാകില്ല , ജയിച്ചാൽ ആഘോഷിച്ചു കൂടെ കൂടുന്ന ആൾക്കൂട്ടം പക്ഷെ പരാജയപ്പെട്ടാൽ പരിഹസിച്ചു പവലിയൻ വിട്ടു പോകും ,,കരയാൻ കളിക്കളത്തിൽ നിൽക്കുന്നവൻ മാത്രമേ ഉണ്ടാകു .. അത് കൊണ്ട് തന്നെ കൂടുതൽ ചോദ്യങ്ങൾക്ക് നിന്നില്ല ...... സമ്പത്തും അധികാരവും സംഘബലവും ഉള്ളവന് മുന്നിൽ നിയമം പോലും നിസ്സഹായരായ ഈ കാലത്തു ആ കുഞ്ഞുങ്ങളുടെ വിധിയറിയാൻ കൂടുതൽ ആലോചിക്കേണ്ട കാര്യമില്ലല്ലോ എനിക്ക് ..
''അത് സമീറയാണെന്നു തോന്നുന്നു ''
പ്രിയ പറഞ്ഞത് കേട്ട് നോക്കുമ്പോൾ ഗേറ്റ് നു എതിർവശത്തു ഒരു ബൈക്ക് വന്നു നിന്നു ,അതെ അവള് തന്നെയാണ് ,ആകാശ് രണ്ടു തവണ ലൈറ്റ് കത്തിച്ചും അണച്ചും സിഗ്നൽ തന്നതോടെ ഞാൻ വലതു വശത്തെ ഇൻഡിക്കേറ്റർ തെളിച്ചു അവനു മറുപടി കൊടുത്തു ..
''ഹായ് ,......''
അവൾ ദൂരെ നിന്നെ കൈ ഉയർത്തി കാണിച്ചു , പിറകിൽ നിന്നുള്ള ബൈക്ക് ന്റെ ലൈറ്റിൽ അവളങ്ങനെ അടുത്തേക്ക് വരുമ്പോൾ ഒരു സിനിമ വിഷ്വൽ കാണുന്ന പോലെയുണ്ട് . ,ഇടത്തെ
💬 Comments
View all comments